കൊച്ചി: ചിലരുടെ അപ്രമാദിത്വം മലയാള സിനിമയിൽ നിലനിൽക്കട്ടെ എന്ന് സർക്കാരും കോടതിയും പോലും ചിന്തിക്കുന്നെങ്കിൽ സാധാരണ ചലച്ചിത്ര പ്രവർത്തകർക്ക് ഒരു രക്ഷയുമില്ലെന്ന് സംവിധായകൻ വിനയൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് ഹൈകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് വിനയന്‍റെ പ്രതികരണം.
കോടതിവിധി അദ്ഭുതമുണ്ടാക്കി. സർക്കാർ നിയമിച്ച കമീഷന്‍റെ റിപ്പോർട്ടാണത്. റിപ്പോർട്ടിൽ ആരുടെയെങ്കിലും വ്യക്തിപരമായ വിവരങ്ങൾ ഉണ്ടെങ്കിൽ പുറത്തുവിടില്ലെന്ന് പറഞ്ഞിട്ടുമുണ്ട്. എന്നിട്ടും ആരാണ് റിപ്പോർട്ടിനെ ഭയക്കുന്നതെന്ന് അറിയില്ല. മലയാള സിനിമയിൽ മോശം പ്രവണതകളുണ്ടെങ്കിൽ അത് ഇങ്ങനെയങ്ങ് പൊയ്ക്കോട്ടെ എന്ന് ചിന്തിക്കുന്നതാണ് പ്രശ്നം.
കുറച്ചുപേരുടെ ആധിപത്യം കൈവിട്ട് പോകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിലെന്നും വിനയൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.