ചാരക്കേസും കരുണാകരന്‍റെ രാജിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചാരക്കേസും കരുണാകരന്‍റെ രാജിയുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. താൻ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വെച്ചത് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സോളാർ കോസുമായി ബന്ധപ്പെട്ട്് സരിതയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന യു.ഡി.എഫ് യോഗത്തിന്‍റെ ആവശ്യം പരിഗണിക്കും.  കോൺഗ്രസ് നേതാവ് തമ്പാനൂർ രവി, ബെന്നി ബഹനാൻ എന്നിവർക്കെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടി അവർ പറഞ്ഞിട്ടുണ്ട്.

ബാബുരാജിന് ഭൂമി പോക്കുവരവ് ചെയ്തുകൊടുത്തതിൽ അപാകതയില്ല. ഏതൊരു പൗരന്‍റെയും അവകാശമാണ് ഇതെന്നും സരിതയുടെ ആരോപണങ്ങൾക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളിൽ ഒരു ശതമാനംപോലും സത്യമുണ്ടെന്ന് തെളിഞ്ഞാൽ പൊതുരംഗം വിടാൻ തയ്യാറാണ്. ആരോപണങ്ങളുന്നയിക്കാൻ സി.പി.എം പത്തുകോടി രൂപ വാഗാദാനം ചെയ്തെന്ന ഒരു മാഗസിനിൽ വന്ന വാർത്തയെക്കുറിച്ച്് പ്രതിപക്ഷം മറുപടി പറയാത്തതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.

സർക്കാരിനെതിരെ ഭീഷണിയില്ല. പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകും. പ്രതിപക്ഷം ജനാധിപത്യപരമായ മാർഗങ്ങളിലൂടെ പ്രശ്നത്തെ നേരിടുന്നതിന് പകരം അക്രമത്തിന്‍റെ മാർഗം സ്വീകരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.