ചങ്ങരംകുളം: തനിക്ക് ലഭിച്ച സമ്മാനത്തുക വൃക്കകള്‍ തകരാറിലായി ചികിത്സാ സഹായം തേടുന്ന യുവതിക്ക് നല്‍കി പ്രവാസി യുവാവിന്‍െറ മാതൃക. യു.എ.ഇയില്‍ സെയില്‍സ് സൂപ്പര്‍വൈസറായ പാലക്കാട് കൊഴിക്കര സ്വദേശി ഷാജഹാന്‍ ഹൈദരലിയാണ് (31) തനിക്ക് നേരിട്ട് പരിചയമില്ലാത്ത മൂക്കുതല സ്വദേശിനി ശബ്നക്ക് (24) ദുബൈയിലെ ഗോള്‍ഡ് എഫ്.എം നടത്തിയ മത്സരത്തില്‍ ലഭിച്ച ഒരു ലക്ഷം രൂപ ചികിത്സാ സഹായമായി നല്‍കിയത്.
അമ്മ മരിക്കുകയും അച്ഛന്‍ ഉപേക്ഷിക്കുകയും ചെയ്ത ശബ്നയെക്കുറിച്ചറിഞ്ഞ ഷാജഹാന്‍ സമ്മാന തുകയും സുഹൃത്തുക്കളില്‍നിന്ന് സമാഹരിച്ച തുകയുമുള്‍പ്പെടെ 1,50,100 രൂപയാണ് നല്‍കിയത്.
ഷാജഹാന്‍െറ ഉമ്മ കുഞ്ഞിമോള്‍, സഹോദരി റുഖിയ, സുഹൃത്ത് അമൃത എന്നിവര്‍ ചേര്‍ന്ന് ശബ്നയുടെ വീട്ടിലത്തെി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂരിന്‍െറ നേതൃത്വത്തില്‍ തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.