ഫ്ലക്സുകളെച്ചൊല്ലി സെക്രട്ടേറിയറ്റിൽ ജീവനക്കാർ തമ്മിൽ സംഘർഷം

തിരുവനന്തപുരം: ഭരണ പ്രതിപക്ഷ യൂണിയനുകൾ സെക്രട്ടേറിയറ്റ് വളപ്പിൽ ഏറ്റുമുട്ടി. ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് യൂണിയനുകൾ തമ്മിൽ സംഘർഷമുണ്ടായത്.

കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പരിഹസിച്ച് ഒരു ഫ്ലക്സ് കൻറോൺമെൻറ് ഗേറ്റിന് സമീപം സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മുഖ്യമന്ത്രിയുടെയും സരിത നായരുടെയും ചിത്രം വെച്ച് 'ഇവർ ഹജൂർകച്ചേരിയുടെ ഐശ്വര്യം' എന്നെഴുതിയ ഫ്ലക്സായിരുന്നു ഇത്. ഇതിന് മറുപടിയായി സി.പി.എം പി.ബി അംഗം പിണറായി വിജയനെ പരിഹസിച്ച് ഇന്ന് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു.

ഇടത് യൂണിയനുകൾ മുഖ്യമന്ത്രിക്കെതിരെ രണ്ട് ബോർഡുകൾ വീണ്ടും സ്ഥാപിച്ചു. ഇതിനെതിരെ ഭരണപക്ഷ സംഘടനകൾ പ്രതിഷേധം നടത്തിയതോടെ സംഘർഷമുണ്ടാവുകയായിരുന്നു.

ഇരുപക്ഷവും മുദ്രാവാക്യം വിളിയുമായി എത്തിയതോടെ കയ്യാങ്കളിയായി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ മാറ്റുകയായിരുന്നു. ഫ്ലക്സ് ബോർഡുകളും പൊലീസ് എടുത്തുമാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.