ജാമ്യം നിഷേധിച്ചത് കേസ് ഡയറിയിലെ വെളിപ്പെടുത്തലുകള്‍

കൊച്ചി: കതിരൂര്‍ മനോജ് വധത്തില്‍ പി. ജയരാജനെതിരായ തെളിവുകള്‍ കോടതിക്ക് വെളിപ്പെടുത്തിയത് സി.ബി.ഐയുടെ കേസ് ഡയറി. ജയരാജന് കേസുമായും മറ്റ് പ്രതികളുമായുമുള്ള ബന്ധം വ്യക്തമാക്കുന്നവിധം ആ ഭാഗങ്ങള്‍ കേസ് ഡയറിയില്‍ അടയാളപ്പെടുത്തിയാണ് സി.ബി.ഐ സമര്‍പ്പിച്ചത്. ഈ ഭാഗങ്ങളിലൂടെ കണ്ണോടിച്ചാണ് ജയരാജനെതിരെ യു.എ.പി.എ നിയമം പോലും നിലനില്‍ക്കുമെന്ന പ്രാഥമിക നിഗമനത്തില്‍ കോടതി എത്തിത്.
കേസിലെ ഒന്നാം പ്രതി വിക്രമനെതിരെ യു.എ.പി.എ കുറ്റം ചുമത്തിയത് ഹൈകോടതി ശരിവെച്ചതായി സി.ബി.ഐ നിരന്തരം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. വിക്രമനുമായുള്ള ജയരാജന്‍െറ ബന്ധം ബോധ്യപ്പെടുത്താനും ശ്രമിച്ചു. തയാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥരും സി.ബി.ഐ ഉന്നതരുമല്ലാതെ കോടതി മാത്രമാണ് കേസ് ഡയറി പരിശോധിച്ചത്. വിക്രമന് നേരിട്ട് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കൊലപാതത്തിന്‍െറ ആക്രമണരീതി മുന്‍നിര്‍ത്തിയാണ് കേസ് യു.എ.പി.എ പരിധിയില്‍ വരുന്നതാണെന്നും ജയരാജനും യു.എ.പി.എ നിയമത്തിന്‍െറ പിടിയില്‍നിന്ന് പ്രഥമദൃഷ്ട്യാ ഒഴിവാക്കപ്പെടുന്നില്ളെന്നും കോടതി നിരീക്ഷിച്ചത്.
മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണമോ ആക്രമണത്തത്തെുടര്‍ന്നുണ്ടായ നാശനഷ്ടത്തിന്‍െറ തോതോ അല്ല, ആക്രമണത്തിന്‍െറ രീതിയാണ് അതിന്‍െറ തീവ്രവാദസ്വഭാവം വെളിപ്പെടുത്തുന്നതെന്നാണ് കോടതി വ്യക്തമാക്കിയത്. അതിനാല്‍ വന്‍ തീവ്രവാദ ആക്രമണങ്ങള്‍ മാത്രമല്ല, കതിരൂര്‍ മനോജ് വധം പോലുള്ള സംഭവങ്ങളും ആ ഗണത്തില്‍ വരുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. നാടനായാലും ബോംബ് ബോംബ് തന്നെയാണെന്നും ആക്രമണവുമായി ബന്ധപ്പെട്ട് ബോംബ് പൊട്ടിയിട്ടുണ്ടെങ്കില്‍ അത് യു.എ.പി.എ പരിധിയില്‍ വരുന്നതാണെന്നും കോടതി ആശങ്കക്കിടയില്ലാത്തവിധം പറഞ്ഞുവെച്ചു. പ്രഥമദൃഷ്ട്യാ യു.എ.പി.എ കുറ്റം നിലനില്‍ക്കുന്നെങ്കില്‍ കുറ്റാരോപിതന്‍ ജാമ്യത്തിന് അര്‍ഹനല്ളെന്നും വിധിന്യായത്തിലൂടെ വ്യക്തമാക്കി.
രാഷ്ട്രീയ വൈരാഗ്യമുള്ളതിനാലാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തതെന്ന ജയരാജന്‍െറ വാദത്തെ, കതിരൂര്‍ മനോജ് വധക്കേസിലെ പ്രധാന സൂത്രധാരനും ബുദ്ധികേന്ദ്രവും പ്രധാന കണ്ണിയും ജയരാജനാണെന്ന വാദത്തിലൂടെയാണ് സി.ബി.ഐ നേരിട്ടത്. സെഷന്‍സ് കോടതി മൂന്നുവട്ടവും തന്‍െറ മുന്‍കൂര്‍ ജാമ്യഹരജി തള്ളിയ ശേഷമാണ് താന്‍ കേസിലെ പ്രതിയാക്കപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന്‍െറ മറ്റൊരു വാദം. മുതിര്‍ന്ന പൗരനാണെന്ന പരിഗണനകൂടി നല്‍കി അനാവശ്യമായി തട്ടിക്കൂട്ടിയ കേസില്‍ ജാമ്യം അനുവദിക്കണമെന്നും ജയരാജന്‍ വാദിച്ചു. എന്നാല്‍, ജയരാജന്‍െറ സാമൂഹിക പ്രവര്‍ത്തനം സംബന്ധിച്ച് കോടതിക്കുമുന്നില്‍ തര്‍ക്കങ്ങളൊന്നും നിലവിലില്ളെന്ന് കോടതി വ്യക്തമാക്കി. ഹരജിക്കാരന്‍ ഉന്നയിച്ച വാദങ്ങള്‍ കേസിന്‍െറ ഭാഗമല്ളെന്നും നിയമമാണ് ഹരജി തീര്‍പ്പാക്കാന്‍ പരിഗണിക്കുന്നതെന്നുമുള്ള നിലപാടും കോടതി സ്വീകരിച്ചു. ജയരാജന്‍െറ ഹരജി പരിഗണിക്കുമ്പോള്‍, ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ ഹൈകോടതിയില്‍ എത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.