മാധ്യമങ്ങളോട്​ കയർത്ത്​ കെ. സുരേന്ദ്രൻ

കൊ​ച്ചി: പാ​ല​​ക്കാ​ട്ടെ തോ​ൽ​വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​​ ബി.​ജെ.​പി​യി​ൽ ഉ​ട​ലെ​ടു​ത്ത പൊ​ട്ടി​ത്തെ​റി​യെ​ക്കു​റി​ച്ച വാ​ർ​ത്ത​ക​ൾ സം​ബ​ന്ധി​ച്ച്​​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ ക​യ​ർ​ത്ത്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​സു​രേ​ന്ദ്ര​ൻ. ‘‘ബി.​ജെ.​പി​യും എ​ൻ.​ഡി.​എ​യും എ​ന്താ​ണെ​ന്ന്​ അ​റി​യാ​ത്ത വി​ധ​ത്തി​ലാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ മൂ​ന്നു​ദി​വ​സ​മാ​യി തു​ള്ളി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​വ​ർ നി​രാ​ശ​രാ​കേ​ണ്ടി​വ​രും. നി​ങ്ങ​ൾ പ​റ​​ഞ്ഞ​തൊ​ന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല. സ​ജീ​വാം​ഗ​ത്വ​ത്തെ​ക്കു​റി​ച്ചും പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തെ​ക്കു​റി​ച്ചും മാ​ത്ര​മാ​ണ്​ യോ​ഗം ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്നും’’ കൊ​ച്ചി​യി​ൽ സം​സ്ഥാ​ന നേ​തൃ​​യോ​ഗ​ത്തി​ന്​ മു​​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്ക​വെ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

15 വ​ർ​ഷ​മാ​യി ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ഷ്ട​മാ​യ​തി​​നെ​ത്തു​ട​ർ​ന്ന്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​സ്ഥാ​നം പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​ണ്​ മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഇ​തി​ന്​ എ​ന്തെ​ങ്കി​ലും അ​ടി​സ്ഥാ​ന​മു​ണ്ടോ? മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സി​നേ​റ്റ തി​രി​ച്ച​ടി​യെ​ക്കു​റി​ച്ചും ചേ​ല​ക്ക​ര​യി​ൽ കോ​ൺ​ഗ്ര​സ്​ തോ​റ്റ​മ്പി​യ​തി​നെ​ക്കു​റി​ച്ചും മാ​ധ്യ​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - K Surendran shout out to the media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.