രാജ്നാഥ് സിങ്ങും ചെന്നിത്തലയും ഭായ് ഭായ് കളിക്കുന്നു –കോടിയേരി

പാലക്കാട്: കേന്ദ്ര-സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍ തമ്മില്‍ ഭായ് ഭായ് കളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ.എസ്.ടി.എ രജത ജൂബിലി സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ നേതാക്കളെ കൂട്ടത്തോടെ കരിനിയമം ചുമത്തി ജയിലിലടച്ച് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു.എ.പി.എ നിയമം രാജ്യത്ത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.
മോദി സര്‍ക്കാരാകട്ടെ രാജ്യത്താകെ മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരെ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ചെന്നിത്തലയും പൊലീസും അത് ഇടതുപക്ഷത്തിനെതിരെ വ്യാപകമായി ഉപയോഗിക്കുന്നു. ഇരട്ട നീതിയാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. ആര്‍.എസ്.എസുമായി കൂട്ടുചേരാനുള്ള വെള്ളാപ്പിള്ളിയുടെ ബി.ഡി.ജെ.എസിനെ ഉമ്മന്‍ ചാണ്ടി ഉപയോഗിക്കുന്നു. ഈ അവിശുദ്ധ രാഷ്ട്രീയ സമവായം രാജ്യത്തെ മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ പൊതുസമൂഹം ഉണരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുകുമാരന്‍ അധ്യക്ഷത വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.