മാവേലിക്കര: ക്ളാസ് മുറിക്ക് മീതെ തേങ്ങവീണ്, തകര്‍ന്ന ഓട് വിദ്യാര്‍ഥിനിയുടെ തലയില്‍ പതിച്ച് ഗുരുതര പരിക്ക്. മാവേലിക്കര മറ്റം സെന്‍റ് ജോണ്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി ചെട്ടികുളങ്ങര ഈരേഴവടക്ക് കുഴിവേലില്‍ സോമരാജന്‍ ലേഖാ ദമ്പതികളുടെ മകള്‍ സാന്ദ്രാ എസ്. രാജനാണ്(13)പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.35 ഓടെ ക്ളാസ് നടന്നുകൊണ്ടിരിക്കെയാണ് സമീപവാസിയുടെ തെങ്ങില്‍നിന്ന് തേങ്ങ വീണത്.
തട്ടാരമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വര്‍ഷങ്ങളായി സ്കൂള്‍ അധികൃതരും പി.ടി.എ കമ്മിറ്റിയും അപകടകരമായി ക്ളാസ്മുറിക്ക് സമീപം നിറയെ കായ്ഫലവുമായി നില്‍ക്കുന്ന തെങ്ങുകള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒരുവര്‍ഷമായിട്ടും നടപടി സ്വീകരി
ച്ചില്ല.
അപകടകരമായ നിലയില്‍ നില്‍ക്കുന്ന തെങ്ങുകള്‍ക്കും മറ്റ് വൃക്ഷങ്ങള്‍ക്കും സമീപത്തായി അഞ്ച് ക്ളാസ്മുറികളിലായി 200 ഓളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അപകടത്തെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.