ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടതുപക്ഷം ചർച്ച നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വെള്ളാപ്പള്ളിയുമായി കൂട്ടുചേരേണ്ട സാഹചര്യം നിലവിലില്ല. അവരുടേത് അവസരവാദ നിലപാടാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി ആരുമായാണ് ചർച്ച നടത്തിയതെന്ന വിവരം പുറത്തു വന്നശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പ്രതികരിച്ചു.
ബി.ജെ.പിയുമായി പരസ്യമായും മറ്റു പാർട്ടികളുമായി രഹസ്യമായും ബി.ഡി.ജെ.എസ് ചർച്ച നടത്തിയെന്ന് വെള്ളാപ്പള്ളി നടേശൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരിയും വി.എസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.