ബംഗാളിലെ കോണ്‍ഗ്രസ്–ഇടത് സഖ്യം കേരളത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ഇടതുപക്ഷം നടത്തുന്ന സഖ്യനീക്കം കേരളത്തെ ബാധിക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  തങ്ങള്‍ക്ക് അതിലൊന്നും വേവലാതിയില്ല. ചിലരൊക്കെ നെഞ്ചത്തടിച്ച് വിലപിക്കുന്നത് കേട്ടു. തങ്ങള്‍ നെഞ്ചത്തടിക്കാനോ ആരുടെയെങ്കിലും കൈപിടിച്ച് വിലക്കാനോ ഇല്ല.
രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് അവിടെ പാര്‍ട്ടികളും കേന്ദ്രനേതൃത്വവും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി ബി.ജെ.പിയുമായി അകന്ന് മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ചനടത്തുന്നതിനെക്കുറിച്ച് പ്രതികരിക്കുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ അവരുടെ നിലപാട് വന്നപ്പോഴും പ്രതികരിച്ചിട്ടില്ല. അത് അവരുടെ സ്വാതന്ത്ര്യമാണ്.
രാത്രി പോയി ചര്‍ച്ചനടത്തിയത് ആരെന്ന് അവരോട് ചോദിക്കണം. യു.ഡി.എഫില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റ് വിഭജനത്തിലും പ്രശ്നമുണ്ടാകില്ല.
ഡല്‍ഹിയില്‍ എത്താന്‍ ഹൈകമാന്‍ഡ് നേരത്തേ ആവശ്യപ്പെട്ട തീയതിയില്‍ നിയമസഭയുള്ളതിനാല്‍ അസൗകര്യം അറിയിച്ചിരുന്നു. മന്ത്രി അടൂര്‍ പ്രകാശിന്‍െറ കേസ് പത്ത് വര്‍ഷം പഴക്കമുള്ളതാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. തെറ്റ് ചെയ്യാത്തവര്‍ എന്തിന് ഭയക്കണം. ലാവലിന്‍ കേസും പഴയതല്ളേയെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇതുവരെ ഒന്നും പറയുന്നില്ലല്ളോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.