കൊച്ചി: കേരള പബ്ളിക് സര്‍വിസ് കമീഷനുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ളെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. പി.എസ്.സി സര്‍ക്കാറിന്‍െറ കീഴില്‍വരുന്ന സ്ഥാപനമല്ളെന്നും അതിനാല്‍, അതിന്‍െറ പ്രവര്‍ത്തനങ്ങളിലും നേരിട്ട് സര്‍ക്കാറിന്‍െറ ഇടപെടല്‍ സാധ്യമല്ളെന്നും പൊതുഭരണ അണ്ടര്‍ സെക്രട്ടറി ടി. ശ്രീകുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ചെയര്‍മാന്‍െറ ഏകാധിപത്യമാണ് പി.എസ്.സിയില്‍ നടക്കുന്നതെന്നും പി.എസ്.സിയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പി.എസ്.സി അംഗങ്ങളായ യു. സുരേഷ്കുമാര്‍, വി.ടി. തോമസ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്‍െറ വിശദീകരണം.
പി.എസ്.സിക്കെതിരെ ലഭിച്ച പരാതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഹരജിക്കാരന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ചെയര്‍മാനും കമീഷനും വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അംഗങ്ങള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി രാജ്ഭവനില്‍നിന്ന് ലഭിച്ചതായി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ പരാതിയില്‍ സര്‍ക്കാറിന് നേരിട്ട് നടപടി സാധ്യമല്ലാത്തതിനാല്‍ പി.എസ്.സിയുടെ വിശദീകരണത്തിനായി സെക്രട്ടറിക്ക് അയച്ചു. എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും പി.എസ്.സി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. ഫെബ്രുവരി 11നും ഇതുമായി ബന്ധപ്പെടുത്തി ഓര്‍മപ്പെടുത്തല്‍ കത്തയച്ചിരുന്നു.
ബുധനാഴ്ച കേസ് പരിഗണിക്കവേ പി.എസ്.സി അംഗങ്ങളായ ഹരജിക്കാര്‍ അതിന്‍െറ ഭാഗമായി നിന്ന് പി.എസ്.സിക്കും ചെയര്‍മാനുമെതിരെ നല്‍കിയ ഹരജി നിലനില്‍ക്കുന്നതല്ളെന്ന് ചെയര്‍മാനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കമീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരാതി ഉന്നയിക്കുന്നതിനും ഹരജി നല്‍കുന്നതിനും ഇത് തടസ്സമല്ളെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് ഹരജിക്കാരുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പി.എസ്.സിക്കും ചെയര്‍മാനും നിര്‍ദേശം നല്‍കിയത്. കേസ് വീണ്ടും മാര്‍ച്ച് എട്ടിന് പരിഗണിക്കാന്‍ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.