വെറ്ററിനറി വി.സി നിയമനം: സെര്‍ച് കമ്മിറ്റി നാളെ

തൃശൂര്‍: വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടത്തൊന്‍ രൂപവത്കരിച്ച സെര്‍ച് കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേരും. കഴിഞ്ഞമാസത്തെ യോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ച പേര് ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ നിരാകരിച്ചതിനത്തെുടര്‍ന്ന് സമവായത്തിലത്തൊന്‍ കഴിഞ്ഞിരുന്നില്ല. രാജ്യവ്യാപകമായി വിജ്ഞാപനമിറക്കി അപേക്ഷ ക്ഷണിക്കാനായിരുന്നു യോഗ തീരുമാനം. ഇതനുസരിച്ച് പരസ്യം ചെയ്യുകയും അപേക്ഷകള്‍ എത്തുകയും ചെയ്തെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ച പേരില്‍തന്നെ ഉറച്ച് നില്‍ക്കുന്നതായാണ് വിവരം.

കാര്‍ഷിക സര്‍വകലാശാല അഗ്രോണമി വിഭാഗം പ്രഫസറും ഇപ്പോള്‍ രജിസ്ട്രാറുമായ ഡോ. പി.വി. ബാലചന്ദ്രന്‍െറ പേരാണ് സര്‍ക്കാര്‍ അന്നും ഇപ്പോഴും മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തില്‍ പ്രോ-ചാന്‍സലറായ കൃഷിമന്ത്രി കെ.പി. മോഹനന് പ്രത്യേക താല്‍പര്യമുണ്ടത്രേ. 2012ല്‍ കാര്‍ഷിക സര്‍വകലാശാല വി.സി സ്ഥാനത്തേക്കും ബാലചന്ദ്രനെ പരിഗണിച്ചിരുന്നു. അന്ന് യു.ഡി.എഫിന്‍െറ പൊതു പിന്തുണയുള്ള ഡോ. പി. രാജേന്ദ്രന്‍ വി.സിയായി. അതുകൊണ്ട് ഇത്തവണ വെറ്ററിനറി വി.സി സ്ഥാനം സംബന്ധിച്ച് ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉണ്ടാകാതിരിക്കാന്‍ മന്ത്രി പ്രത്യേകം ശ്രദ്ധിക്കുന്നതായാണ് വിവരം.

വെറ്ററിനറി വിദഗ്ധനാവണം വി.സി എന്നാണ് കൗണ്‍സില്‍ നിലപാട്. അല്ളെങ്കില്‍ വെറ്ററിനറി സര്‍വകലാശാല രൂപവത്കരിച്ചതിന്‍െറ സാംഗത്യംതന്നെ ഇല്ലാതാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വെറ്ററിനറി സര്‍വകലാശാലയിലും ഈ അഭിപ്രായത്തിനാണ് മുന്‍തൂക്കം. സെര്‍ച് കമ്മിറ്റിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മാത്രമാണ് ഡോ. ബാലചന്ദ്രന്‍െറ കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. വെറ്ററിനറി മേഖലയില്‍നിന്ന് പത്തോളം പേരുകള്‍ സെര്‍ച് കമ്മിറ്റിക്ക് ലഭിച്ചതായി അറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.