താൽകാലിക ജോലിക്കാർക്കും സർക്കാർ ജീവനക്കാരുടെ ശമ്പളം നൽകും -മുഖ്യമന്ത്രി

തിരുവനന്തപുരം: ദിവസ വേതനക്കാർക്കും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിലിൽ മിനിമം വേതനം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കൂടാതെ എല്ലാ വർഷവും വില സൂചികയുടെ അടിസ്ഥാനത്തിൽ വേതന വർധനവുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങളിൽ ദിവസ വേതനം/കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ സ്തുത്യർഹ സേവനം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പുതിയ പദ്ധതിക്ക് 135 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. 10 വർഷം ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തവരുടെ പ്രവർത്തനക്ഷമത മാനദണ്ഡമാക്കി മൂന്ന് വർഷം വരെ കരാർ വ്യവസ്ഥയിൽ പുനർനിയമനം നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നതായും ഉമ്മൻചാണ്ടി വ്യക്തമാക്കി.

സർക്കാർ ജീവനക്കാരെ അപേക്ഷിച്ച് തുച്ഛമായ പ്രതിഫലമാണ് ദിവസ വേതന/ കരാർ ജീവനക്കാർക്ക് ലഭിക്കുന്നത്. ഇവർക്ക് ന്യായമായ ജീവിത നിലവാരം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്നും വാർത്താകുറിപ്പിൽ മുഖ്യമന്ത്രി അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.