ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരെ സീനിയറാക്കാനുള്ള ശിപാര്‍ശയില്‍ മുഖ്യമന്ത്രി ഒപ്പിട്ടു

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍  അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകരെ സീനിയറാക്കാനുള്ള ശിപാര്‍ശയില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.  ഇതു വൈകാതെ മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്കത്തെും.
 ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചാല്‍ പ്രമോഷന്‍ ലഭിക്കാത്ത 2050 ഹയര്‍ സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകര്‍ക്ക് ഗുണം ലഭിക്കും. ജൂനിയര്‍ തസ്തികയില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയ 989 പേരാണുള്ളത്.
ഇവരെ സീനിയറാക്കി ഉയര്‍ത്താന്‍ 2,27,86,560 രൂപയുടെ സാമ്പത്തിക ബാധ്യതയാണ് കണക്കാക്കിയിരിക്കുന്നത്. ആറു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ 989ന് പുറമെ 332 പേര്‍ കൂടിയുണ്ട്. ഇവരെക്കൂടി സീനിയറാക്കാന്‍ 3,04,35,840 രൂപയുടെ ബാധ്യതയുണ്ടാവും. ഇതിനുപുറമെ അഞ്ചു വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയവര്‍ 729 പേരുമുണ്ട്. ഇവര്‍ക്കായി വരുന്ന അധികബാധ്യത 4,72,32,000 രൂപയാണ്. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ലബ്ബ കമ്മിറ്റിയുടെ ശിപാര്‍ശകളില്‍പെട്ടതായിരുന്നു ഇത്.
സാമ്പത്തിക ബാധ്യതയുടെ പേരില്‍ തീരുമാനം വൈകുകയായിരുന്നു. ഇതിനിടെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അഞ്ചുവര്‍ഷവും അതിനു മുകളിലും സര്‍വിസുള്ള ജൂനിയര്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ ശേഖരിക്കുകയും ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.