കുട്ടനാട്ടില്‍ തോമസ് ചാണ്ടി ഇടത് സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചു

ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി തോമസ് ചാണ്ടി എം.എല്‍.എ സ്വയം പ്രഖ്യാപിച്ചു. രണ്ടുതവണ മത്സരിച്ച കുട്ടനാട്ടില്‍ മൂന്നാംതവണയും മത്സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുകയാണെന്നും അതിനാല്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്നും തോമസ് ചാണ്ടി സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ഥി രാവിലെതന്നെ തോറ്റിരിക്കും. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ താന്‍ ജലവിഭവ വകുപ്പ് ചോദിച്ചുവാങ്ങും. തന്‍െറ വിദേശത്തെ ബിസിനസ് തിരക്കുമൂലം മറ്റ് ആരെങ്കിലും മന്ത്രിയായാലും പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ താന്‍ തന്നെയായിരിക്കും ഭരണം നടത്തുക. കുട്ടനാട് പാക്കേജ് ഉള്‍പ്പെടെയുള്ള കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ വളരെവേഗം പരിഹരിക്കും. എല്ലായിടത്തും കുടിവെള്ളം എത്തിക്കും. സി.പി.എം കുട്ടനാട് മണ്ഡലം ആവശ്യപ്പെടില്ളെന്നും അവര്‍ക്ക് അതില്‍ താല്‍പര്യമില്ളെന്നും എന്‍.സി.പിക്ക് തന്നെയാണ് സീറ്റെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തെരഞ്ഞെടുപ്പുകളിലും ആരുടെ കൈയില്‍നിന്നും ഒരുരൂപപോലും വാങ്ങിയല. ബാധ്യതയാകാന്‍ താല്‍പര്യമില്ല. അതുകൊണ്ടാണ് വാങ്ങിക്കാത്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.