കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കും -ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനും മറ്റുമുള്ള കാര്യങ്ങൾക്കായി കോൺഗ്രസിന് ഒരു രീതിയുണ്ട്. ഹൈക്കമാൻ‌ഡിന്‍റെ തീരുമാനം എന്തായാലും അതിനെ ചോദ്യം ചെയ്യുന്ന രീതി കോൺഗ്രസിൽ ഇല്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തന്‍റെ നിലപാടുകൾ ഇക്കാര്യത്തിൽ പ്രസക്തമല്ല. കോൺഗ്രസിനും യു.ഡി.എഫിനും ശക്തിപകരുന്ന തീരുമാനങ്ങൾ ഉണ്ടാകും. സർക്കാറിന്‍റെ നേട്ടങ്ങൾ പ്രധാന പ്രചാരണായുധമാക്കും. ആത്മവിശ്വാസത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന വിശ്വാസം കോൺഗ്രസിനുണ്ട്. രണ്ട് എം.എൽ.എമാരുടെ ഭൂരിപക്ഷത്തിലുള്ള ഈ സർക്കാർ അധികനാൾ പോകില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. വിവാദങ്ങളുണ്ടാക്കി സർക്കാറിന്‍റെ ശോഭ കെടുത്താനാണ് പ്രതിപക്ഷ ശ്രമം. വികസനവും കരുതലും എന്ന മുദ്രാവാക്യവുമായാണ് സർക്കാർ മുന്നോട്ട് പോയത്. നിരവധി കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സർക്കാറിന് കഴിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു. -

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.