ലാവലിന്‍ കേസ്: സര്‍ക്കാരിന്‍റെ നീക്കം പൊളിഞ്ഞെന്ന് കോടിയേരി

തിരുവനന്തപുരം: ലാവലിന്‍ കേസിലെ  ഹൈകോടതി നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുംഭകോണങ്ങളില്‍ മുങ്ങിയ ഉമ്മന്‍ ചാണ്ടി ലാവലിന്‍ കേസ് ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്താനാണ് ഹരജി സമര്‍പ്പിച്ചത്. ഇതിന് കൂട്ടുനിന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ആസഫലി ഒൗദ്യോഗികപദവി രാഷ്ട്രീയലാഭത്തിന് ദുരുപയോഗം ചെയ്തു. ഒരുനിമിഷംപോലും അദ്ദേഹത്തിന് പദവിയില്‍ തുടരാന്‍ യോഗ്യതയില്ല. ആസഫലി തെറ്റുസമ്മതിച്ച് രാജിവെക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ-ആഭ്യന്തര സെക്രട്ടറിമാര്‍ക്കും ആഭ്യന്തരമന്ത്രിക്കും ലാവലിന്‍ കേസില്‍ റിവിഷന്‍ ഹരജി നല്‍കേണ്ടെന്നായിരുന്നു നിലപാട്. ആഭ്യന്തരമന്ത്രിയുടെ തീരുമാനം മറികടന്നാണ് ഹരജി നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് കോടതിതന്നെ നിരീക്ഷണം നടത്തിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.