കാലിക്കറ്റ് എന്‍ജി. കോളജിലെ സംഘര്‍ഷം: 11 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന കോഹിനൂരിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ കഴിഞ്ഞമാസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 എസ്.എഫ്.ഐ വിദ്യാര്‍ഥികളെ പുറത്താക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കെ.എസ്.യു-എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കുനേരെ ഏകപക്ഷീയ ആക്രമണമാണ് സംഘം നടത്തിയതെന്ന സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലാ ഭരണകാര്യാലയം ഉപരോധിച്ചു.

ഉപരോധംകാരണം സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ അംഗങ്ങള്‍ പുറത്തേക്കിറങ്ങാനാവാതെ മണിക്കൂറുകളോളം കുടുങ്ങി. രാത്രി എട്ടോടെ പൊലീസത്തെി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് വി.സിയും സിന്‍ഡിക്കേറ്റംഗങ്ങളും പുറത്തിറങ്ങിയത്. ബി.ടെക് എട്ടാം സെമസ്റ്ററിലെ അരുണ്‍ദാസ്, അഖില്‍ സുരേന്ദ്രന്‍, വിഷ്ണു ദത്ത്, അഭിജിത്ത് രാധാകൃഷ്ണന്‍, എസ്. നാരായണന്‍, ആറാം സെമസ്റ്ററിലെ കെ.ജി. അമല്‍, എ.എസ്. അശ്വിന്‍, എല്‍ദോ ജില്‍സണ്‍, ജി. നിതിന്‍, ജെയ്സന്‍ സേവ്യര്‍, നാലാം സെമസ്റ്ററിലെ വിശാല്‍കുമാര്‍ എന്നിവരെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. കെ.എം. നസീര്‍, ഡോ. കെ. വിദ്യാസാഗര്‍, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് അന്വേഷിച്ചത്.

ഇവരുടെ റിപ്പോര്‍ട്ടിനെതിരെ ഇടതു സിന്‍ഡിക്കേറ്റംഗങ്ങള്‍ രംഗത്തത്തെി. നൂറോളംവരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഉപരോധംകാരണം സിന്‍ഡിക്കേറ്റംഗങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. രാവിലെ 10ന് സിന്‍ഡിക്കേറ്റ് യോഗ ഹാളിലത്തെിയ അംഗങ്ങള്‍ക്ക് ഉച്ചഭക്ഷണവും സമരക്കാര്‍ നിഷേധിച്ചു. ഉച്ചഭക്ഷണം സമരക്കാര്‍ പിടിച്ചെടുത്ത് ഭക്ഷിക്കുകയും ചെയ്തു. വെള്ളിയാഴ്ച ജുമുഅയും സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് മുടങ്ങി.

 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.