ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്ക് കുട പിടിക്കുന്നവരെ ആദരിക്കുന്നതിന്‍റെ ഭാഗമായ നടപടിയാണിത്. സര്‍ക്കാര്‍ അഴിമതിക്കാരെ സഹായിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
മുഖ്യ വിവരാവകാശ കമീഷണറായുള്ള വിന്‍സൻ എം. പോളിന്‍റെ നിയമനവും സര്‍ക്കാരിന്‍റെ പ്രത്യുപകാരമായി കണ്ടാല്‍ മതിയെന്നും കോടിയേരി പറഞ്ഞു.
സ്ഥാനാർഥി നിർണയ ചർച്ചകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നടക്കുമെന്ന് കോടിയേരി അറിയിച്ചു. സ്ഥാനാർഥികളുടെ പ്രായപരിധി ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിന് ശേഷം ചർച്ച ചെയ്യും. എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തതിന് ശേഷം പൊളിറ്റ് ബ്യൂറോയുമായി കൂടിയാലോചിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും കോടിയേരി വ്യക്തമാക്കി.
ഫെബ്രുവരി 29ന് കാലാവധി പൂർത്തിയാക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി കേരള സർക്കാർ ഇന്ന് നിയമിച്ചിരുന്നു. ക്യാമ്പിനറ്റ് പദവിയോടെയാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.