തിരുവനന്തപുരം: സാമ്പത്തിക വിഷയങ്ങള്‍ പരിശോധിക്കുന്ന ഉപസമിതിയെ ചൊല്ലി പി.എസ്.സിയില്‍ വീണ്ടും വിവാദം. അഞ്ചംഗ സ്ഥിരം സമിതിയില്‍ സീനിയര്‍ അംഗങ്ങളെ ഒഴിവാക്കി ജൂനിയര്‍ അംഗത്തെ ചെയര്‍മാനാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇന്നലത്തെ കമീഷന്‍ യോഗത്തിലും പ്രതിഫലിച്ചത്. പിന്നീട് ചര്‍ച്ച ചെയ്യാമെന്ന ചെയര്‍മാന്‍െറ ഉറപ്പിലാണ് വിഷയം തണുത്തത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഫണ്ട് വകമാറ്റിയത് കണ്ടത്തെിയ ധനവകുപ്പ് പി.എസ്.സിയുടെ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ട്രഷറി നിയന്ത്രണം അടക്കം ഏര്‍പ്പെടുത്തുകയും പരിശോധനക്കുവന്ന ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ പി.എസ്.സി തടയുകയും ചെയ്തതോടെതമ്മില്‍ ഭിന്നത രൂക്ഷമായി. സര്‍ക്കാറും കമീഷനുമായി നടന്ന ചര്‍ച്ചയിലാണ് താല്‍ക്കാലികമായി തര്‍ക്കം അവസാനിച്ചത്. സാമ്പത്തികനടപടികള്‍ വിലയിരുത്താന്‍ അംഗം ലോപ്പസ് മാത്യുവിന്‍െറ നേതൃത്വത്തില്‍ കമീഷന്‍ ഉപസമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ടും നല്‍കി. പിന്നീട് രണ്ട് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സമിതി വിപുലപ്പെടുത്തി. അപ്പോഴും ലോപ്പസ് മാത്യു തന്നെ ചെയര്‍മാനായി തുടര്‍ന്നു. എന്നാല്‍, സീനിയര്‍ ആയവര്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കിയില്ളെന്ന് ആരോപിച്ച് മൂന്ന് അംഗങ്ങള്‍ ഉപസമിതി യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. രണ്ട് അംഗങ്ങള്‍ യോഗം നടത്തുകയും ചെയ്തു. ഇന്നലത്തെ യോഗത്തിന്‍െറ അജണ്ടയില്‍ സമിതി റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ചില അംഗങ്ങള്‍ പുന$സംഘടന വേണമെന്ന അഭിപ്രായം ഉയര്‍ത്തി. പിന്നീട് ഇക്കാര്യം സംസാരിക്കാമെന്ന നിലപാട് ചെയര്‍മാന്‍ എടുത്തു. സമിതിയുടെ അധ്യക്ഷനാക്കിയ വിവരം നാട്ടുകാരൊക്കെ അറിഞ്ഞെന്നും ഇനി മാറിയാല്‍ തന്നെ മാറ്റിയെന്ന ധാരണ വരുമെന്നും ലോപ്പസ് മാത്യു വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.