ഇരിങ്ങാലക്കുട: ‘പരോളില്‍ ഇറങ്ങിയതുപോലെയാണ് എന്‍െറ അവസ്ഥ. അസുഖം മാറി പൊതുവേദികളില്‍ ഇറങ്ങി സാന്നിധ്യം അറിയിച്ചാലല്ളേ വീണ്ടും പിടിച്ചോണ്ടുപോകാന്‍ വരൂ’ - തന്‍െറ വീട്ടിലത്തെിയ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് ഇന്നസെന്‍റിന്‍െറ തട്ട്.
അവിട്ടത്തൂര്‍ കോഓപറേറ്റിവ് ബാങ്കിന്‍െറ നവീകരിച്ച കെട്ടിട ഉദ്ഘാടനത്തിനു ശേഷം സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്‍. വിജയ, ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ. മനോജ് കുമാര്‍, ഡോ. കെ.പി. ജോര്‍ജ് എന്നിവര്‍ക്കൊപ്പമാണ് കോടിയേരി ബാലകൃഷ്ണന്‍ ഇന്നസെന്‍റ് എം.പിയുടെ വീട്ടില്‍ എത്തിയത്. കുശലാന്വേഷണത്തിനിടയില്‍ പൊതുവേദിയിലെ ഇന്നസെന്‍റിന്‍െറ സാന്നിധ്യത്തെക്കുറിച്ച് കോടിയേരി ആരാഞ്ഞു.
അസുഖത്തിന്‍െറ രണ്ടാം വരവിനെക്കുറിച്ചും താന്‍ അതിജീവിച്ച രീതയെക്കുറിച്ചും ഇന്നസെന്‍റ് വിശദീകരിച്ചു. അസുഖം മാറിയെങ്കിലും വിശ്രമം ആവശ്യമാണെന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു. സംഭാഷണത്തിനിടയില്‍ ഇന്നസെന്‍റിന്‍െറ മകന്‍ സോണറ്റിന്‍െറ മകന്‍ ഇന്നസെന്‍റും എത്തിച്ചേര്‍ന്നു. ഇതാണ് ഇന്നസെന്‍റ് എന്ന് കോടിയേരിക്ക് ചെറുമകനെ പരിചയപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് ഭാര്യ ആലീസും ചെറുമകള്‍ അന്നയും വന്നു.
മകന്‍ സോണറ്റിനും മരുമകള്‍ രശ്മിക്കും കോടിയേരിയെ പരിചയപ്പെടുത്തി. കുറച്ചുനേരത്തെ സൗഹാര്‍ദസംഭാഷണത്തിനു ശേഷം മലബാര്‍ കാന്‍സര്‍ സെന്‍ററിലെ ഒരു പരിപാടിക്ക് ഇന്നസെന്‍റിനെ ക്ഷണിച്ച് അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും പുതുവത്സരാശംസ നേര്‍ന്ന് കോടിയേരി യാത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.