തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനിലെ തോട്ടണ്ടി ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്നും ചെയര്‍മാനായിരുന്ന ആര്‍. ചന്ദ്രശേഖരനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു. കശുവണ്ടി വികസന കോര്‍പറേഷനെതിരെ ഹൈകോടതി പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം എന്തുകൊണ്ട് നടപ്പാക്കിയില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഓണക്കാലത്ത് ഫാക്ടറികള്‍ തുറക്കാന്‍ നല്‍കിയ 30 കോടിരൂപയില്‍ 23.40 കോടി വിനിയോഗിച്ച് ജെ.എം.ജെ ട്രേഡേഴ്സില്‍നിന്ന് 2000 ടണ്‍ തോട്ടണ്ടി വാങ്ങിയതില്‍ അഞ്ചുകോടിയുടെ അഴിമതിയുണ്ടെന്നാണ് വിജിലന്‍സ് കണ്ടത്തെിയത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വിജിലന്‍സ് തുടര്‍നടപടികളെടുത്തിട്ടില്ല.സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞു. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്്. വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡി വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതിനെപ്പറ്റി അന്വേഷിക്കുന്നതിലാണ് താല്‍പര്യം കാട്ടുന്നത്. ആഭ്യന്തര മന്ത്രിയുടെ ആജ്ഞാനുവര്‍ത്തിയായ വിജിലന്‍സ് ഡയറക്ടറില്‍നിന്ന് ഇതില്‍കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.