വെള്ളാപ്പള്ളിക്കെതിരായ യു.ഡി.എഫ് നിലപാട് കാപട്യമെന്ന് തെളിഞ്ഞു –വി.എസ്

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയെ ജാമ്യത്തിലെടുക്കാന്‍ യു.ഡി.എഫ് നേതാവ് കെ. രാജന്‍ ബാബു തയാറായതിലൂടെ വെള്ളാപ്പള്ളിക്കെതിരായ യു.ഡി.എഫ് നിലപാട് കപടമാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വെള്ളാപ്പള്ളിക്കെതിരെ യു.ഡി.എഫ് ആത്മാര്‍ഥമായാണ് കേസെടുത്തിരിക്കുന്നതെങ്കില്‍ രാജന്‍ ബാബുവിനെയും അദ്ദേഹത്തിന്‍െറ ജെ.എസ്.എസിനെയും യു.ഡി.എഫില്‍നിന്ന് പുറത്താക്കണം. വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചപ്പോഴും എല്ലാ സഹായവും ചെയ്തത് രാജന്‍ ബാബുവാണ്. എന്നിട്ടും അദ്ദേഹത്തോട് വിശദീകരണം ചോദിക്കാന്‍ യു.ഡി.എഫ് നേതൃത്വം തയാറായിട്ടില്ളെന്നും വി.എസ് ആക്ഷേപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.