പാലക്കാട്: രാജ്യത്തിന്‍െറ കണ്ണീരിനും പ്രാര്‍ഥനക്കുമൊപ്പം നിത്യതയിലേക്ക് മടങ്ങിയ നിരഞ്ജന്‍ ഇനി ജനമനസ്സുകളില്‍ ജീവിക്കും. നാടിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് സ്നേഹാദരങ്ങള്‍ തിരിച്ചുനല്‍കി ജന്മനാട് നിറമിഴികളോടെ വിടയേകി.
കരിമ്പുഴ എളമ്പുലാശ്ശേരി കെ.എ.യു.പി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതികദേഹം കാണാന്‍ ഒഴുകിയത്തെിയ ആയിരങ്ങള്‍ ധീരജവാന് ജനഹൃദയങ്ങളിലുള്ള സ്ഥാനം വിളിച്ചോതി.
ബംഗളൂരുവില്‍നിന്ന് തിങ്കളാഴ്ച വൈകീട്ട് ആറോടെ തറവാട്ടുവീടായ എളമ്പുലാശ്ശേരി കളരിക്കലില്‍ എത്തിച്ച നിരഞ്ജന്‍െറ മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് പൊതുദര്‍ശനത്തിനായി എളമ്പുലാശ്ശേരിയിലെ എ.യു.പി സ്കൂളിലേക്ക് കൊണ്ടുവന്നത്. അതിരാവിലെ മുതല്‍ സ്കൂള്‍ അങ്കണത്തിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു.
രാവിലെ 9.40ഓടെ നിരഞ്ജന്‍െറ ഭാര്യ ഡോ. രാധികയെയും മകള്‍ വിസ്മയയെയും മൃതദേഹത്തിന് അരികിലേക്ക് കൊണ്ടുവന്നു. പിതാവും രണ്ടാനമ്മയുമുള്‍പ്പെടെ കുടുംബാംഗങ്ങളും സ്കൂളിലത്തെിയിരുന്നു. 11ന് സംസ്ഥാന പൊലീസിന്‍െറയും തുടര്‍ന്ന് കര, വ്യോമ സേനകളുടെയും ഡ്രില്‍ അരങ്ങേറി. വിവിധ സൈനിക ഓഫിസര്‍മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. 11.30ന് മൃതദേഹം സംസ്കാരത്തിനായി കളരിക്കല്‍ തറവാടുവക സ്ഥലത്തെ അന്ത്യവിശ്രമ സ്ഥലത്തേക്ക് എടുത്തു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എത്താന്‍ കാത്തിരുന്നതിനാല്‍ സംസ്കാരചടങ്ങ് വൈകിയാണ് തുടങ്ങിയത്. ആദ്യം സംസ്ഥാന പൊലീസും തുടര്‍ന്ന് വ്യോമ, നാവിക, കരസേനകളും എന്‍.എസ്.ജിയും പ്രത്യേകം ആചാരവെടികള്‍ മുഴക്കി ഗാര്‍ഡ് ഓഫ് ഓണര്‍ അര്‍പ്പിച്ചു. തുടര്‍ന്ന്, മതപരമായ ചടങ്ങുകള്‍ നടന്നു. എം.പിമാരായ എം.ബി. രാജേഷ്, പി.കെ. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.