തിരുവനന്തപുരം: കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയാവാമെന്ന സി.പി.എം നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഞെളിയാന്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തെ ആര്‍.എസ്.എസും ബി.ജെ.പിയുമായുള്ള കൂട്ടുകെട്ടാണെന്ന ഉമ്മന്‍ചാണ്ടിയുടെ വ്യാഖ്യാനം സ്വന്തം രാഷ്ട്രീയ കള്ളക്കളികള്‍ പുറത്തേക്ക് വരുന്നതിന്‍െറ സൂചനയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ആര്‍.എസ്.എസും ബി.ജെ.പിയുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ട് ഉണ്ടാക്കുകയും വോട്ടു കച്ചവടം നടത്തുകയും ചെയ്യുന്നത് ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസുമാണ്. കോ-ലീ-ബി സഖ്യംതന്നെ ഇതിന്‍െറ പ്രധാന തെളിവാണ്. പ്രവീണ്‍ തൊഗാഡിയക്ക് എതിരായ കേസും എം.ജി കോളജില്‍ പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ച എ.ബി.വി.പികാര്‍ക്ക് എതിരായ കേസും പിന്‍വലിച്ചത് മറ്റൊരുദാഹരണമാണ്. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആര്‍.എസ്.എസും തമ്മിലുണ്ടാക്കിയ അവിശുദ്ധ സഖ്യവും നാട്ടില്‍ മുഴുവന്‍ പാട്ടാണ്. ആര്‍.എസ്.എസുമായി വെള്ളാപ്പള്ളി നടേശന്‍ കൂട്ടുകൂടുമ്പോള്‍ ഹല്ളേലുയ പാടുന്ന ആളാണ് ഉമ്മന്‍ചാണ്ടിയെന്നും വി.എസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.