സായുധസേനയെ ആവശ്യപ്പെട്ട് കേന്ദ്രത്തിന്  ഡി.ജി.പിയുടെ കത്ത്



തിരുവനന്തപുരം: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കേന്ദ്രസേനയെക്കൂടി വിന്യസിച്ച് പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കുന്നു. സി.ആര്‍.പി.എഫിന്‍െറയോ അന്യസംസ്ഥാന പൊലീസുകളുടേയോ പത്ത് കമ്പനി സായുധസേനയെ ആവശ്യപ്പെട്ട് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തുനല്‍കി. 
ശിവഗിരിയടക്കം ഏഴിടത്ത് സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ജനുവരി 11 മുതല്‍ 13വരെ കേരളത്തിലുണ്ട്. ഹെലിപാഡുകളിലും താമസസ്ഥലങ്ങളിലുമടക്കം പന്ത്രണ്ടിടത്താണ് ഉപരാഷ്ട്രപതിക്ക് സുരക്ഷയൊരുക്കേണ്ടത്. 7000 പൊലീസുകാരെ അതിനുമാത്രം നിയോഗിക്കേണ്ടിവരും. 
19 മുതല്‍ 25വരെ നടക്കുന്ന  സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് നാലായിരത്തോളം പൊലീസുകാരെയാണ് വേണ്ടത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പത്തുലക്ഷത്തോളം ഭക്തര്‍ മകരവിളക്ക് ഉത്സവത്തിന് 15ന് ശബരിമലയിലത്തെുന്നതിനാല്‍ അവിടെ 4000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ദ്രുതകര്‍മസേനയിലെ 2350 അംഗങ്ങള്‍ക്കും സി.ആര്‍.പി.എഫിനും പുറമേയാണ് 4000 പൊലീസുകാരുടെ സുരക്ഷ. കാസര്‍കോട് മുതല്‍ പാറശ്ശാല വരെ വിവിധ ജാഥകളും വരുന്നുണ്ട്. ഇതിന്‍െറയൊക്കെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ കത്ത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.