സി.പി.എമ്മിനെ നിർജീവമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രമം –കോടിയേരി

നെടുമ്പാശേരി(കൊച്ചി): തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം നേടിയ ജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുെമന്ന ഭയംമൂലം കേന്ദ്ര സംസ്ഥാന സർക്കാറുകൾ പാർട്ടിയെ നിർജീവമാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നെടുമ്പാശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയെ തകർക്കാൻ കേന്ദ്രസർക്കാർ സിബിെഎയെ ദുരുപയോഗം ചെയ്യുകയാണ്. പി ജയരാജനെതിരായ കേസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള സിബിെഎ ശ്രമത്തിെൻറ ഭാഗമാണ്. കാപ്പയും യുഎപിഎയും ചുമത്തി പരമാവധി പ്രവർത്തകരെ  നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് അകറ്റിനിർത്താനും നാടുകത്താനുമാണ്  സംസ്ഥാന ആഭ്യന്തരവകുപ്പും ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ ചെറുക്കുമെന്നും കോടിയേരി പറഞ്ഞു.

ആർഎസ്എസുമായുള്ള ഇടനിലക്കാരനയാണ് രാജൻബാബുവിനെ ഉമ്മൻ ചാണ്ടി ഉപയോഗിക്കുന്നത്. അതിനാൽ രാജൻ ബാബുവിനെ യുഡിഎഫിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുക്കില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.