പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് നിയമനം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടിന് അംഗീകാരം

പാലക്കാട്: ഗവ. മെഡിക്കല്‍ കോളജിലെ അനധികൃത നിയമനങ്ങള്‍ റദ്ദാക്കണമെന്ന പാലക്കാട് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ അന്വേഷണറിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച നടപടിക്രമത്തില്‍ വിജിലന്‍സ് സെക്രട്ടറി നളിനി നെറ്റോ ഒപ്പുവെച്ചു. റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റില്‍നിന്ന് തുടര്‍നടപടിക്കായി പട്ടികജാതി, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റുകളിലേക്ക് അയച്ചു. വിജിലന്‍സ് ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെ നിയമവിരുദ്ധമായി മെഡിക്കല്‍ കോളജില്‍ ജോലി സമ്പാദിച്ചവരുടെ ഭാവി അനിശ്ചിതത്വത്തിലായി. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ സ്ഥാപിതമായ പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ ചട്ടവിരുദ്ധമായി 100ലധികം നിയമനങ്ങള്‍ നടന്നെന്നാണ് വിജിലന്‍സ് കണ്ടത്തെല്‍.

നിയമനത്തില്‍ സംവരണതത്ത്വവും യോഗ്യതാ മാനദണ്ഡവും അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. മാനദണ്ഡം പാലിക്കാതെ നടത്തിയ നിയമനങ്ങള്‍ പുന$പരിശോധിക്കണമെന്നും നിയമനാധികാരം പി.എസ്.സിക്ക് വിടണമെന്നുമാണ് വിജിലന്‍സിന്‍െറ പ്രധാന ശിപാര്‍ശ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ് (ഐ.എം.ജി) മുഖേന മാനദണ്ഡം പാലിച്ച് നടത്തിയ 52 നിയമനങ്ങള്‍ക്ക് മാത്രമേ സാധുതയുള്ളൂ. ശേഷിച്ച എല്ലാ നിയമനങ്ങളും സ്പെഷല്‍ ഓഫിസര്‍ നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ നടത്തിയതാണെന്ന് വിജിലന്‍സ് കണ്ടത്തെിയിരുന്നു. ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു പി.എസ്.സി നിയമനം പോലും കോളജില്‍ നടന്നിട്ടില്ളെന്നും റിപ്പോര്‍ട്ടിലുണ്ട്.  
ഭരണനിയന്ത്രണം ദീര്‍ഘകാലം സ്പെഷല്‍ ഓഫിസര്‍ക്ക് കീഴില്‍ നിലനിര്‍ത്തുന്നത് ശരിയല്ളെന്നും ഇതിന് വ്യക്തമായ ചട്ടക്കൂട് ഉണ്ടാകണമെന്നും വിജിലന്‍സ് നിര്‍ദേശിച്ചിരുന്നു.

ഈ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ച സര്‍ക്കാര്‍, അധ്യാപകേതര നിയമനം പൂര്‍ണമായും പി.എസ്.സിക്ക് വിടണമെന്ന് നിര്‍ദേശം നല്‍കി. അധ്യാപക നിയമനത്തിനായി ചട്ടപ്രകാരം സര്‍ക്കാര്‍ പ്രതിനിധി ഉള്‍പ്പെട്ട സെലക്ഷന്‍ ബോര്‍ഡ് ഉടന്‍ രൂപവത്കരിക്കണം. നിയമനം സംബന്ധിച്ച് സ്പെഷല്‍ ഓഫിസര്‍ക്ക് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും വിജിലന്‍സ് സെക്രട്ടറിയുടെ കുറിപ്പിലുണ്ട്. നിയമനങ്ങള്‍ക്ക് പ്രമുഖ ഭരണകക്ഷിയുമായി ബന്ധപ്പെട്ടവര്‍ വന്‍തുക കോഴ വാങ്ങിയതായി ആരോപണം ശക്തമാണ്. രണ്ട്  വര്‍ഷത്തിനുശേഷം ജോലി സ്ഥിരപ്പെടുത്താമെന്നാണ് വാഗ്ദാനം. പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പ് ഒഴിവാക്കാന്‍ എല്‍.ഡി.എഫുമായി ബന്ധപ്പെട്ടവര്‍ക്കും നിയമനം നല്‍കിയതായി ആരോപണമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.