തിരുവനന്തപുരം: ലാവ് ലിൻ കേസിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരെ ഹരജി നൽകിയ സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സോളാർ കേസ്, പിണറായി വിജയൻ നടത്തുന്ന നവകേരള മാർച്ച് എന്നിവയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഉമ്മൻചാണ്ടി സർക്കാർ തിടുക്കത്തിൽ ഈ തീരുമാനമെടുത്തത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുറത്തെടുക്കുന്ന തുറുപ്പ് ചീട്ടാണിത്. കഴിഞ്ഞ രണ്ട് വർഷവും രണ്ട് മാസവും ഉമ്മൻ ചാണ്ടി ഉറങ്ങുകയായിരുന്നോവെന്നും കോടിയേരി ചോദിച്ചു.
തെരഞ്ഞെടുപ്പിന് കണക്കാക്കി വെച്ച ബോംബെന്ന പോലെയാണ് മാധ്യമങ്ങൾ സർക്കാറിന്‍റെ നീക്കത്തെ കാണുന്നത്. എന്നാൽ സി.പി.എമ്മിന് കേസിൽ യാതൊരു ബേജാറുമില്ലെന്നും രാഷ്ട്രീയ-മായും നിയമപരമായും സർക്കാറിന്‍റെ കള്ളക്കളികൾ പുറത്ത്കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2006ലും സമാന നീക്കം നടന്നിരുന്നു. ലാവ് ലിൻ ആരോപണം നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകി. വിജിലൻസ് അന്വേഷണത്തിൽ കുടുക്കാനാവാത്തതിനാൽ പിന്നീട് സി.ബി.ഐയെ ഏൽപ്പിച്ചു. എന്നാൽ സി.ബി.ഐ കോടതിയും എഫ്.ഐ.ആർ റദ്ദാക്കി കേസിൽ നിന്ന് പിണറായിയെ ഒഴിവാക്കിയതാണെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.