ബഹ് റൈൻ മനുഷ്യക്കടത്ത്: ഇടനിലക്കാരായ ദമ്പതികൾ അറസ്റ്റിൽ

തിരുവനന്തപുരം: ബഹ് റൈൻ മനുഷ്യക്കടത്ത് കേസിൽ മുഖ്യ ഇടനിലക്കാരായ ദമ്പതികൾ മുംബൈയിൽ അറസ്റ്റിലായി. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൽ നസീറും ഷാജിത മൻസൂറും പിടിയിലായത്. മുംബൈയിൽ വിമാനമിറങ്ങിയ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കവെ ഭീകരവിരുദ്ധ സേന ഐ.ജി നികേഷ് കൗശിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ബഹ് റൈനിൽ നിന്നും മുംബൈയിലെത്തിയ ഇവർ ചെന്നൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

പ്രതികളെകുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. കൂടാതെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് പ്രതികളെ പിടികൂടുന്നത്. നസീറിന്‍റെയും ഷാജിതയുടെയും രാജ്യാന്തര ഇടപാടുകൾ സംബന്ധിച്ച വാർത്തക  വാർത്തകൾ പുറത്തു വന്നിരുന്നു.

ഒാൺലൈൻ ലൈംഗിക വ്യാപാര കേസിലെ പ്രതി ജോയിസ് ജോഷിയും സംഘവും ഒന്നര വർഷത്തിനിടെ മലയാളികളടക്കം 63 യുവതികളെ ബഹ് ൈറനിലേക്ക് കയറ്റി അയച്ചിരുന്നു. നെടുമ്പാശേരി, മധുര, ചെന്നൈ, മുംബൈ വിമാനത്താവളങ്ങൾ വഴിയായിരുന്നു ഇത്. നസീറും ഷാജിതയുമാണ് ഇടനിലക്കാരായി നിന്നിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.