ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റിയത് പലവട്ടം

ശബരിമല: പൂജകളിലടക്കം ശബരിമലയില്‍ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്തിയത് നിരവധി തവണ. ഓരോ കാലത്തും ആവശ്യങ്ങളും സൗകര്യവും മുന്‍നിര്‍ത്തി ഉചിതമായ മാറ്റം വരുത്തിയിട്ടുണ്ട്. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ദര്‍ശനം നടത്തരുതെന്ന ആചാരം ഉന്നതരടക്കം ലംഘിച്ചിട്ടുമുണ്ട്.

മാസപൂജ എല്ലാ മലയാള മാസവും ഒന്നാം തീയതി ആയിരുന്നത് 30 വര്‍ഷത്തോളം മുമ്പാണ് അഞ്ചു ദിവസമായി മാറ്റിയത്. ഇപ്പോള്‍ എല്ലാ മലയാള മാസവും ഒന്നു മുതല്‍ അഞ്ചുവരെ നട തുറക്കുന്നത് പതിവാണ്. തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ചായിരുന്നു ഈ മാറ്റം. തിരക്ക് കൂടുതലുള്ളപ്പോള്‍ നട തുറക്കുന്നതിനും അടക്കുന്നതിനും നിഷ്കര്‍ഷിച്ചിട്ടുള്ള സമയത്തില്‍ മണിക്കൂറുകളുടെ മാറ്റം അതത് ദിവസങ്ങളില്‍ വരുത്തുന്നുണ്ട്. നേരത്തേ തീര്‍ഥാടന കാലത്തായിരുന്ന ഉത്സവം മീനമാസത്തിലെ ഉത്രം നാളിലാക്കിയിട്ടും 15 വര്‍ഷത്തോളമേ ആകുന്നുള്ളൂ.

മീനമാസത്തില്‍ ഉത്സവത്തിനായി നട തുറക്കുമെങ്കിലും ഉത്സവ ബലി അടക്കം പൂജകള്‍ കാണാന്‍ നാമമാത്രമായ ഭക്തരെ ഉണ്ടാകുകയുള്ളൂ. ഉത്സവ ചടങ്ങുകള്‍ ഇങ്ങനെ നടത്തുന്നതില്‍ ദു$ഖിക്കുന്ന നിരവധി ഭക്തരുണ്ട്. മുന്‍കാലങ്ങളില്‍ തന്ത്രിമാര്‍ എത്തിയിരുന്നത് മറ്റ് അമ്പലങ്ങളിലേതുപോലെ കൊടിയേറ്റ്, ഉത്സവബലി എന്നിവക്ക് മാത്രമായിരുന്നു. അത് മാറ്റി നട തുറക്കുന്ന എല്ലാസമയവും തന്ത്രിമാര്‍ ഉണ്ടാകുകയെന്ന കീഴ്വഴക്കം വന്നിട്ടും അധികം വര്‍ഷങ്ങളായിട്ടില്ല. തീര്‍ഥാടകരുടെ ബാഹുല്യവും വരുമാനവും ഏറിയതോടെയാണ് തന്ത്രിമാരുടെ സാന്നിധ്യം എല്ലാ ദിവസവുമായത്. ഇപ്പോള്‍ പടിപൂജ, ഉച്ചപൂജ തുടങ്ങിയവ തന്ത്രിമാര്‍ നടത്തുന്നത് കീഴ്വഴക്കമായി മാറിയിട്ടുണ്ട്.

ഒരു ക്ഷേത്രത്തിന്‍െറ ആചാരവും അനുഷ്ഠാനവും രണ്ടാണെന്നും ഒന്നായി കാണരുതെന്നും അഭിപ്രായമുയരുന്നുണ്ട്. ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുമ്പോള്‍ ചൊല്ലുന്ന പ്രാര്‍ഥനയാണ് ആചാരം. ഈ വിധമെല്ലാം പരിപാലിച്ചു കൊള്ളാമെന്നും പൂജാദികാര്യങ്ങള്‍ നിര്‍വഹിച്ചു കൊള്ളാമെന്നും പ്രതിഷ്ഠാ സമയത്ത് പ്രാര്‍ഥനയായി ചൊല്ലുന്നുണ്ട്. ആതാണ് ക്ഷേത്രകാര്യങ്ങളിലെ മൂല ആചാരം എന്ന് ആയിരത്തിലേറെ ക്ഷേത്രങ്ങളിലെ തന്ത്രിയായ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ‘മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, അനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ തന്ത്രിക്ക് അധികാരമുണ്ട്. അത്തരം മാറ്റങ്ങളേ ശബരിമലയില്‍ ഉണ്ടായിട്ടുള്ളൂ.

രാജ്യത്തിന്‍െറ ഭരണഘടനയുടെ അന്ത$സത്ത തിരുത്താനാവില്ളെന്നതുപോലെ മൂലാചാരങ്ങളും തിരുത്താനാവില്ളെന്നും അദ്ദേഹം പറയുന്നു. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കാത്തത് ആ ക്ഷേത്രത്തിന്‍െറ മൂലാചാരത്തില്‍ പെടുന്നതാണെന്നും അദ്ദേഹം പറയുന്നു. ദേവസ്വം ബോര്‍ഡിലെയും രാജകുടുംബത്തിലെയും പലരുടെയും ഉറ്റബന്ധുക്കളായ സ്ത്രീകള്‍ ആചാരം ലംഘിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.