റബര്‍ പ്രതിസന്ധി രാഷ്ട്രീയ നേതൃത്വങ്ങള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു –ഇന്‍ഫാം

കോട്ടയം: മുന്‍ യു.പി.എ സര്‍ക്കാര്‍ ഏര്‍പ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ സൗകര്യപൂര്‍വം വിസ്മരിച്ച് റബര്‍ ഇറക്കുമതിക്ക് ഉടന്‍ നിയന്ത്രണമുണ്ടാക്കുമെന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രസ്താവനകള്‍ കര്‍ഷകരില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന്  ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
കരാറുകള്‍ക്ക് കുടപിടിച്ചവരും കൂട്ടുനിന്നവരും ഇതിന്‍െറ മറവില്‍ കീശവീര്‍പ്പിച്ചവരും ഇപ്പോള്‍ കര്‍ഷകരുടെ സംരക്ഷകരാകാന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
1990കളിലെ ആഗോളീകരണവും 1995ലെ ലോകവ്യാപാരകരാറും 2004 ലെ ആസിയാന്‍ കരാറും 2009ല്‍ ചരക്കുകടത്ത് നിയന്ത്രണം എടുത്തുമാറ്റിയതും ഇന്ത്യയിലെ കര്‍ഷകരുടെ നടുവൊടിച്ചു.  റബറിനെ കാര്‍ഷികോല്‍പന്നമാക്കാനും ആന്‍റി ഡംബിങ് ഡ്യൂട്ടി ചുമത്താനും സേഫ് ഗാര്‍ഡ് ഡ്യൂട്ടി ഏര്‍പ്പെടുത്താനും സാധിച്ചിട്ടില്ല.
 ഇതിനെല്ലാം അവസരമുണ്ടായിരുന്ന നെയ്റോബി ലോകവ്യാപാര സംഘടനാ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചില്ല.
ഈ വസ്തുതകള്‍ വിസ്മരിച്ച് റബര്‍ ഇറക്കുമതി നിരോധിക്കണമെന്നാശ്യപ്പെട്ട് ജനപ്രതിനിധികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദു$ഖകരമാണ്.  
ലാവോസില്‍ 2010 മുതല്‍ 10,000 ഹെക്ടര്‍ സ്ഥലത്താണ് ഒരു പ്രമുഖ ടയര്‍ കമ്പനിക്ക് റബര്‍ കൃഷി.  ടാപ്പിങ്ങിനാകട്ടെ 300 റബര്‍ മരത്തിന് ഒരു ഡോളര്‍ ചെലവും.  ശ്രീലങ്കയിലിത് 125 രൂപ മാത്രം.  
കംബോഡിയയിലും വിയറ്റ്നാമിലും മലേഷ്യയിലും തായ്ലന്‍ഡിലും ഇന്ത്യന്‍ കമ്പനികള്‍ സ്ഥലം പാട്ടത്തിനെടുത്ത് റബര്‍ കൃഷി നടത്തുമ്പോള്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള ബ്ളോക് റബര്‍ ഇറക്കുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുമോയെന്ന് സംശയിക്കണമെന്നും  ഇന്‍ഫാം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 06:01 GMT