ചന്ദ്രബോസ് വധക്കേസ്: വാദം മറുവാദം

തൃശൂര്‍: നീതിപീഠങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് ഇനിയും പ്രതീക്ഷിക്കാമെന്ന് തെളിയിക്കുന്നതാണ് ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന കോടതിയുടെ കണ്ടത്തെല്‍. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയെയാണ് നിസാം നിയോഗിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവും. സംഭവം വെറുമൊരു വാഹനാപകടമാക്കാനായിരുന്നു പ്രതിഭാഗം ശ്രമം. ഇതിനെ പ്രതിരോധിക്കലായിരുന്നു പ്രോസിക്യൂഷന്‍െറ പ്രധാന ദൗത്യം. ക്രൂരതയുടെ മുഖമായാണ് നിസാമിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചത്.

ശോഭാ സിറ്റിയിലത്തെിയ നിസാം സെക്യൂരിറ്റി ജീവനക്കാരെ അസഭ്യം പറഞ്ഞു. ഈസമയം അവിടെയത്തെിയ ചന്ദ്രബോസിനെ ആക്രമിച്ചു. സെക്യൂരിറ്റി കാബിനില്‍ ഓടിക്കയറിയെങ്കിലും കാബിന്‍െറ ചില്ല് തകര്‍ത്ത് ഉള്ളില്‍ കയറി ആക്രമിച്ചു. രക്ഷപ്പെടാന്‍ പുറത്തേക്ക് ഓടിയപ്പോള്‍ നിസാം വാഹനത്തില്‍ പിന്തുടര്‍ന്നു.ജലധാരയുടെ മുകളില്‍ നിന്ന ചന്ദ്രബോസിനെ വാഹനം കൊണ്ട് ഇടിച്ചു തെറിപ്പിച്ചു. പിന്നീട് വാഹനത്തില്‍ കയറ്റി ഫ്ളാറ്റിലേക്ക് കൊണ്ടുപോയി കാര്‍പോര്‍ച്ചില്‍ വെച്ച് വീണ്ടും മര്‍ദിച്ചു. പൊലീസ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.എന്നാല്‍, ശോഭാ സിറ്റിയുടെ സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചില്ളെന്ന് പറഞ്ഞ് അക്രമണം തുടങ്ങിയത് ചന്ദ്രബോസ് ആണെന്നായിരുന്നു പ്രതിഭാഗം വാദം. സെക്യൂരിറ്റി ജീവനക്കാരുടെ വടികൊണ്ട് നിസാമിനെ തല്ലി.

 പ്രാണരക്ഷാര്‍ഥം വാഹനത്തിനടുത്തേക്ക് നീങ്ങിയ നിസാമിനെ ചില്ലുകഷണവുമായി ചന്ദ്രബോസ് പിന്തുടര്‍ന്നു. നിസാം രക്ഷപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ ചന്ദ്രബോസ് മുന്നില്‍ ചാടിയതിനാലാണ് വാഹനമിടിച്ചത്. ഡോക്ടറെ കാണിക്കാനാണ് ഉള്ളിലേക്ക് കൊണ്ടുപോയത്. പൊലീസ് രക്ഷിക്കാനത്തെിയില്ളെങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ നിസാമിനെ കൊല്ലുമായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു. പിന്നീട് ഇതെല്ലാം മാറ്റി. നിസാം വിഷാദ രോഗിയാണെന്നും മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് പ്രതിയാക്കിയെന്നുമായിരുന്നു പുതിയ വാദം.

1500 പേജ് കുറ്റപത്രം, 124 രേഖകള്‍
ആഡംബര വാഹനമായ ഹമ്മര്‍ കാര്‍, ചവിട്ടാനുപയോഗിച്ച വിലകൂടിയ ഷൂസ്, മജിസ്ട്രേറ്റ് രേഖപ്പെടുത്തിയവ ഉള്‍പ്പെടെ സാക്ഷിമൊഴികള്‍ എന്നിവയാണ് നിസാമിനെതിരെ പ്രധാന തെളിവായത്. 43 തൊണ്ടിമുതലുകളും 124 അനുബന്ധ രേഖകളും ഇവയിലുണ്ട്. 111  പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 22 പേരെ വിസ്തരിച്ചു. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ 25 പേരെ സാക്ഷികളാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി നാലുപേരെയാണ് കോടതി അനുവദിച്ചത്. 1500 പേജുള്ളതായിരുന്നു കുറ്റപത്രം. ചന്ദ്രബോസിനെ ഇടിക്കാന്‍ ഉപയോഗിച്ച ഹമ്മര്‍ കാര്‍ മാരകായുധമായാണ് പരിഗണിച്ചത്. താന്‍ രാത്രിയില്‍ ഷൂ ധരിക്കാറില്ളെന്നും തെളിവായി ഹാജരാക്കിയത് വീട്ടില്‍ നിന്ന് എടുത്തുകൊണ്ടു പോയതാണെന്നുമായിരുന്നു നിസാമിന്‍െറ വാദം. എന്നാല്‍, ഇതില്‍ ചന്ദ്രബോസിന്‍െറ രക്തം കണ്ടത്തെിയത് തിരിച്ചടിയായി. ശാസ്ത്രീയ തെളിവുകളും ഏറെ സഹായിച്ചു. സംഭവസ്ഥലത്ത് കണ്ടത്തെിയ നിസാമിന്‍െറയും ചന്ദ്രബോസിന്‍െറയും രക്തസാമ്പിളുകള്‍, നിസാമിന്‍െറ വസ്ത്രത്തിലെ ചന്ദ്രബോസിന്‍െറ ചോരപ്പാട്, നിസാം ഉപയോഗിച്ച ടാബ്ലറ്റിലെയും വാഹനത്തിലെയും രക്തക്കറകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ചന്ദ്രബോസിന്‍െറ ചികിത്സാ രേഖകളടങ്ങിയ 423 പേജുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തെളിവുകളില്‍പെടുന്നു.

വധശിക്ഷ നല്‍കണം ചന്ദ്രബോസിന്‍െറ ഭാര്യ
ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിസാമിന് വധശിക്ഷ തന്നെ നല്‍കണമെന്ന് ഭാര്യ ജമന്തിയും അമ്മ അംബുജാക്ഷിയും. നിസാമിനെ കോടതി കുറ്റക്കാരനായി വിധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലി ഇനിയും ജമന്തിക്ക് കിട്ടിയിട്ടില്ല. വീട്ടുജോലിയെടുത്ത് കഴിയുന്ന താന്‍ ഇനി സര്‍ക്കാര്‍ ജോലിക്കായി ആരുടെയും പിറകെ നടക്കില്ളെന്നും ജമന്തി പറഞ്ഞു. ചന്ദ്രബോസിന്‍െറ മകന്‍ അമല്‍ദേവും കോടതിയിലത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.