ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി

തിരുവനന്തപുരം: കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർ.എസ്.എസും കേരളാ സർക്കാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണിത്. മുമ്പും നിരവധി കേസുകൾ സി.പി.എം നേതാക്കൾക്കെതിരെ എടുത്തിട്ടുണ്ട്. ഇതു കൊണ്ടൊന്നും സി.പി.എമ്മിനെ തകർക്കാനാവില്ല. കോടതി പ്രതിയല്ലെന്ന് പറഞ്ഞയാൾ എങ്ങനെ പ്രതിയായെന്നും കോടിയേരി ചോദിച്ചു.

സി.ബി.ഐ പ്രതി ചേർത്തതിൽ കേരളാ സർക്കാരിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.