റെയിൽവേ ക്രോസ് ബാറിൽ കയറിയ 44കാരൻ പരിഭ്രാന്തി പരത്തി

തലശേരി: തലശേരി റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ട്രെയിനിന് വേണ്ടി സ്ഥാപിച്ച ക്രോസ് ബാറിൽ കയറിയ 44കാരൻ യാത്രക്കാരെയും ജീവനക്കാരെയും പരിഭ്രാന്തിയിലാഴ്ത്തി. ഇന്ന് പുലർച്ചെ 2.30ഒാടെ ചെറിയ മാനസികാസ്വാസ്ഥ്യമുള്ള കോട്ടയം പാലാ സ്വദേശി ബിജു മാത്യുവാണ് 18 അടി ഉയരമുള്ള ക്രോസ് ബാറിൽ കയറി ഇരിപ്പ് ഉറപ്പിച്ചത്.

വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേന നെറ്റ് വിരിച്ച് അഞ്ച് മണിക്കൂറിന് ശേഷം ബിജുവിനെ നിലത്തിറക്കി. ഇയാളെ തലശേരി പൊലീസിന് കൈമാറി. കാലിന് ചെറിയ പരിക്കേറ്റ ഇയാളെ തലശേരി ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.