പാത ഇരട്ടിപ്പിക്കൽ: കോട്ടയം വഴി ട്രെയിൻ ഗതാഗത നിയന്ത്രണം

കോട്ടയം: പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. എറണാകുളം-കായംകുളം പാസഞ്ചർ (രാവിലെ 11.30 എ.എം), വൈകിട്ടത്തെ കായംകുളം-എറണാകുളം പാസഞ്ചർ, കൊല്ലം-എറണാകുളം മെമു (2.40 പി.എം) എന്നിവ റദ്ദാക്കി.

മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ്, കന്യാകുമാരി-മുംബൈ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകൾക്ക് എറണാകുളം ജംങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പ് അനുവദിക്കും.

ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് രണ്ട് മണിക്കൂറും ലോകമാന്യതിലക്-കൊച്ചുവേളി എക്സ്പ്രസ് 35 മിനിറ്റും പിടിച്ചിടും. ന്യൂഡൽഹി-തിരുവനന്തപുരം കേരളാ എക്സ്പ്രസ് തിരുവനന്തപുരത്തിനും കായംകുളത്തിനും ഇടയിൽ ഒന്നേകാൽ മണിക്കൂർ വൈകുമെന്നും സതേൺ റെയിൽവേ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.