സരിതയുടെ വെളിപ്പെടുത്തലില്‍ പുതുമയില്ല -വി.എസ്. സുനില്‍കുമാര്‍

തൃശൂര്‍: സരിത എസ്. നായര്‍ ബുധനാഴ്ച നടത്തിയ വെളിപ്പെടുത്തലില്‍ പുതുമയില്ളെന്ന് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ. ഇതെല്ലാം അവര്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളാണ്. പക്ഷേ, ബുധനാഴ്ചത്തെ വെളിപ്പെടുത്തലിന്‍െറ ആധികാരികതയുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരുനിമിഷം പോലും അധികാരത്തില്‍ തുടരാനര്‍ഹതയില്ലാതായെന്നും ബാബുവിന്‍െറ രാജിക്കൊപ്പം തന്‍െറ രാജിയും ഗവര്‍ണര്‍ക്ക് കൊടുത്ത് മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് നിയമസഭയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണ കമീഷനു മുന്നില്‍ മുഖ്യമന്ത്രി മാറ്റി പറഞ്ഞിട്ടുണ്ട്. സരിതയുടെ കത്തും സലീം രാജിന്‍െറ ഫോണ്‍ കോള്‍ പട്ടികയും ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ ഒരു ഐ.ജി സ്വന്തം നിലക്ക് നശിപ്പിക്കേണ്ട കാര്യമില്ല. തെളിവുകളെല്ലാം ഇല്ലാതാക്കി കേസില്‍നിന്ന് രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ നീക്കങ്ങളാണ് ഇതിനു പിന്നില്‍. സരിതയുടെ വെളിപ്പെടുത്തലുകളില്‍ പുതുമയില്ല. സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം മാത്രം പോര, പുതിയൊരു അന്വേഷണം ആവശ്യമാണ്. പരാതിക്കാരന്‍ തെളിവ് കൊടുക്കണമെന്നത് ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ സിദ്ധാന്തമാണ്. ജനം സഹിക്കാവുന്നതിലും അപ്പുറത്ത് അനുഭവിക്കുകയാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.