ബാബുവിന്‍െറ രാജിക്കത്ത്: സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനം -മുഖ്യമന്ത്രി

തിരുവനന്തപുരം: കെ. ബാബുവിന്‍െറ രാജിക്കത്തില്‍ എല്ലാ സഹപ്രവര്‍ത്തകരുമായും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുമായും ബന്ധപ്പെടാന്‍ തനിക്ക് ഇതുവരെ അവസരം കിട്ടാത്തതാണ് തീരുമാനം നീളാന്‍ കാരണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് തന്‍െറ മണ്ഡലത്തില്‍ വരുന്നതിനാല്‍ അവിടേക്ക് പോവുകയാണ്. അവിടെ വെച്ച് എല്ലാവരുമായി ചര്‍ച്ച ചെയ്യും. എന്തെങ്കിലുമുണ്ടെങ്കില്‍ മാധ്യമങ്ങളെ അറിയിക്കും. കോടതിവിധി അറിഞ്ഞത് ഞങ്ങള്‍ മെ¤്രടാറെയില്‍ ഉദ്ഘാടനച്ചടങ്ങിന് വേദിയില്‍ ഇരിക്കുമ്പോഴാണ്. അപ്പോള്‍ തന്നെ ബാബു രാജിസന്നദ്ധത അറിയിച്ചു. വിശദാംശം അറിയട്ടെയെന്ന് താന്‍ പറഞ്ഞതാണ്. എന്നാല്‍ അദ്ദേഹം നിലപാടില്‍ ഉറച്ചുനിന്നു. ഉച്ചകഴിഞ്ഞ് ഗെസ്റ്റ് ഹൗസില്‍വെച്ച് രാജിക്കത്തും തന്നു. അതുകഴിഞ്ഞ് ഇന്നലെയാണ് തനിക്ക് അല്‍പം സമയം കിട്ടുന്നത്. തിങ്കളാഴ്ച മുഴുവന്‍ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷനിലായിരുന്നു.
രാജി തീരുമാനത്തില്‍ മാറ്റമില്ളെന്ന് ബാബു അറിയിച്ചിട്ടുണ്ട്. കോടതിവിധിയില്‍ ബാബുവിനെ കുറ്റപ്പെടുത്തിയിട്ടില്ല. വിജിലന്‍സിനെയും കുറ്റപ്പെടുത്തിയിട്ടില്ല. എഫ്.ഐ.ആര്‍ എടുത്ത് അന്വേഷണം നടത്തണമെന്ന് മാത്രമാണ് പരാമര്‍ശം. അത് കണക്കിലെടുത്താണ് ബാബു രാജിവെക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ. ബാബുവിന്‍െറ രാജി മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല
തിരുവനന്തപുരം: കെ. ബാബു മന്ത്രിസ്ഥാനം രാജിവെച്ച ശേഷമുള്ള ആദ്യ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായില്ല. സാധാരണ മന്ത്രി രാജിവെച്ചാല്‍ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്യുകയാണ് പതിവ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഒരു കാര്യവും വ്യക്തമാക്കിയില്ല. മന്ത്രിമാരും ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞില്ല. ബാബുവിന്‍െറ രാജി മുഖ്യമന്ത്രിക്കു നല്‍കിയെങ്കിലും ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗം നടക്കുമ്പോഴും രാജി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരുന്നില്ല.
അതേസമയം, രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന സൂചനയാണ് ബാബു നല്‍കുന്നത്. എം.എല്‍.എ ഹോസ്റ്റലില്‍ മുറി ആവശ്യപ്പെട്ട് അദ്ദേഹം സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഒൗദ്യോഗിക വസതി ഒഴിയാനുള്ള തയാറെടുപ്പും നടക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.