സ്റ്റേ തേടി എ.ജി ഹാജരായത് എങ്ങനെ? -വി.എസ്. സുനില്‍കുമാര്‍


തൃശൂര്‍: ബാര്‍ കോഴ സംബന്ധിച്ച പരാതിയില്‍ കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യിക്കാന്‍ ഹൈകോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരായത് എന്തടിസ്ഥാനത്തിലാണെന്ന് വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ.
തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ വിജിലന്‍സ് വകുപ്പിന്‍െറ അഭിഭാഷകന്‍ ഹൈകോടതിയെ സമീപിച്ചാല്‍ മനസ്സിലാക്കാം. കെ. ബാബു സ്വന്തം നിലക്ക് അഭിഭാഷകനെ നിയോഗിച്ചാലും തെറ്റില്ല.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ മന്ത്രി ബാബു പ്രതിയും സര്‍ക്കാര്‍ വാദിയുമാണ്. പ്രതിക്കു വേണ്ടി വാദി വക്കാലത്ത് പറയുന്ന വിചിത്ര നടപടിയാണ് അഡ്വക്കറ്റ് ജനറലിന്‍െറ ഭാഗത്തുനിന്ന് ഹൈകോടതിയില്‍ ഉണ്ടായത്’- സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍  ചൂണ്ടിക്കാട്ടി. അഡ്വക്കറ്റ് ജനറല്‍ ഹാജരായതിനു പിന്നില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട ഗൂഢാലോചനയാണെന്നും ബാബുവിനെയും തന്നത്തെന്നെയും രക്ഷിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സുനില്‍കുമാര്‍ ആരോപിച്ചു.
ഭരണഘടനക്കും നിയമത്തിനും വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ച അഡ്വക്കറ്റ് ജനറല്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാബുവിനെതിരായ പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ളെന്ന് ഹൈകോടതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചിരുന്നു. ആ വിജിലന്‍സ് ഈ കേസില്‍ ദ്രുതപരിശോധന നടത്തി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ട് എങ്ങനെയായിരക്കുമെന്ന് വ്യക്തമാണ്.
ബാറുടമ ബിജു രമേശ് സെക്ഷന്‍ -164 പ്രകാരം മജിസ്ട്രേറ്റിന് നല്‍കിയ മൊഴി പരിഗണിച്ച് മറ്റൊരു അന്വേഷണം കൂടാതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടിയിരുന്നത്. അപ്രകാരം ചെയ്യാതിരുന്നത് ബാര്‍ കോഴയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് പുറത്താകാതിരിക്കാനാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. വിജിലന്‍സ് കോടതി ഉത്തരവിനെതിരായി സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ താന്‍ കക്ഷി ചേരുമെന്ന് അദ്ദേഹം അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.