ജേക്കബ് തോമസിനും ടോമിന്‍ തച്ചങ്കരിക്കും കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കും ചീഫ്‌സെക്രട്ടറി  കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സർവീസ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ചാണ് ഇരുവർക്കും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം.

സർവീസിലിരിക്കെ അവധിയെടുത്ത് സ്വകാര്യ കോളേജില്‍ ശമ്പളം വാങ്ങി പഠിപ്പിച്ചു എന്നതാണ് ജേക്കബ് തോമസിനെതിരെയുള്ള ആരോപണം.  1,69,000 രൂപ മൂന്ന് മാസത്തോളം ജേക്കബ് തോമസ് ശമ്പളം വാങ്ങിയെന്നാണ് സര്‍ക്കാരിന്‍റെ കണ്ടെത്തല്‍. വിജിലൻസ് പരിശോധനയിൽ ജേക്കബ് തോമസിന് തെറ്റുപറ്റിയതായി തെളിഞ്ഞെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. കണ്‍സ്യൂമര്‍ഫെഡ് എം.ഡിയായിരിക്കെ മന്ത്രിക്കെതിരെ ജീവനക്കാരുടെ യോഗം വിളിച്ചതിനാണ് തച്ചങ്കരിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇന്നലെ അർധരാത്രിയോടെ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ മുഖേനയാണ് ചീഫ് സെക്രട്ടറി ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്. ഡി.ജി.പി ജേക്കബ് തോമസിന് മൂന്നാംതവണയാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.