നേതാക്കള്‍ തള്ളിക്കയറി; ജനരക്ഷാ യാത്ര സ്വീകരണ സ്റ്റേജ് തകര്‍ന്നുവീണു

മട്ടാഞ്ചേരി: നേതാക്കളുടെ ബാഹുല്യം താങ്ങാനാകാതെ ജനരക്ഷാ യാത്ര സ്വീകരണ സ്റ്റേജ് തകര്‍ന്നുവീണു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് കൊച്ചിയിലെ സ്വീകരണത്തിന് ചുള്ളിക്കല്‍ ടിപ് ടോപ് അസീസ് മൈതാനിയില്‍ ഒരുക്കിയ സ്റ്റേജിനൊപ്പം ജാഥാക്യാപ്റ്റന്‍ വി.എം. സുധീരന്‍ അടക്കമുള്ള നേതാക്കളും വീണു. മൂന്നുപേര്‍ക്ക് പരിക്കേറ്റു.

വി.എം. സുധീരന്‍ സ്റ്റേജിലത്തെി ഓരോരുത്തരെയും പരിചയപ്പെടുന്നതിനിടെയാണ് സ്റ്റേജ് നിലംപൊത്തിയത്. ഡി.സി.സിക്ക് ജംബോ കമ്മിറ്റി നിലവില്‍വന്നതോടെ ഇവരെല്ലാം സുധീരനെ പരിചയപ്പെടാന്‍ സ്റ്റേജില്‍ കയറി. 25 പേര്‍ക്ക് നിര്‍മിച്ച സ്റ്റേജില്‍ 80ല്‍പ്പരം പേര്‍ കയറിയതോടെ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരും ഇറങ്ങാന്‍ തയാറായില്ല. സ്വീകരണച്ചടങ്ങ് തുടങ്ങുന്നതിന് മുമ്പുതന്നെ സ്റ്റേജ് വീഴുകയും ചെയ്തു.
അപകടത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എം.പി. ശിവദത്തന്‍െറ തലക്ക് മുറിവേറ്റു. മൂന്ന് തുന്നലുണ്ട്. ഇദ്ദേഹം കരുവേലിപ്പടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കൗണ്‍സിലറും ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ തമ്പി സുബ്രഹ്മണ്യം, സ്റ്റേജിന് വെളിയില്‍ നില്‍ക്കുകയായിരുന്ന പനയപ്പിള്ളി മണ്ഡലം പ്രസിഡന്‍റ് മന്‍സൂര്‍ അലി എന്നിവരുടെ കാലിനാണ് പരിക്ക്. വീണ നേതാക്കളെ പ്രസംഗം കേള്‍ക്കാന്‍ എത്തിയവര്‍ ചേര്‍ന്ന് എഴുന്നേല്‍പിക്കുകയായിരുന്നു. മൈതാനത്ത് കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൂറ്റന്‍ സ്റ്റേജ് ഉണ്ടായിരുന്നെങ്കിലും അന്ധവിശ്വാസങ്ങളുടെ പേരില്‍ ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എയും ശരിവെച്ചു.

നിലവിലെ സ്ഥിരം സ്റ്റേജില്‍ നടത്തുന്ന പല പരിപാടികളും പൊളിഞ്ഞതായുള്ള കേട്ടറിവാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കി താല്‍ക്കാലിക സ്റ്റേജ് പണിതതെന്ന് പ്രാദേശികനേതാക്കളും പറയുന്നു. എന്നാല്‍, സ്റ്റേജ് തകര്‍ന്നുള്ള നേതാക്കളുടെ വീഴ്ച അനുകൂലമല്ളെന്നാണ് ഇവരുടെ വാദം. സ്റ്റേജ് വീണതിനുശേഷം മൈതാനിയില്‍ എത്തിയതിനാല്‍ മന്ത്രി കെ. ബാബു രക്ഷപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.