അടിമലി: മക്കളില്ലാത്ത വേദനയില്‍ ഉരുകിക്കഴിയുമ്പോള്‍ പ്രിയതമയെയും നഷ്ടപ്പെട്ടതിന്‍െറ വേദനയിലാണ് തങ്കവേലു. വെള്ളിയാഴ്ച മരംവീണ് മരിച്ച പാണ്ടിയമ്മ തങ്കത്തിന്‍െറ ഭര്‍ത്താവാണ് തങ്കവേലു. ഏലത്തോട്ടത്തില്‍ വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്ത ചെറിയ ജീവിതത്തിന്‍െറ സന്തോഷത്തില്‍ മക്കളില്ലാത്ത ദു$ഖം മറക്കാന്‍ ശ്രമിക്കുമ്പോഴാണ് തങ്കവേലുവിന്‍െറ ജീവിതത്തിന് കാവലായിനിന്ന പാണ്ടിയമ്മയെ വിധി കൂട്ടിക്കൊണ്ടുപോയത്. മരംവീണ് പരിക്കേറ്റ് പാണ്ടിയമ്മയെ അടിമാലി ആശുപത്രിയിലാക്കിയിട്ടുണ്ടെന്നും കുഴപ്പമില്ളെന്നുമാണ് ആദ്യം തങ്കവേലുവിനെ അറിച്ചത്. ഇതോടെ സഹോദരിയുടെ സംസാരശേഷിയില്ലാത്ത പുത്രന്‍ ഗണേശിനെയും കൂട്ടി ആശുപത്രിയില്‍ എത്തി. പ്രിയതമ ഇനി തന്നോടൊപ്പമില്ളെന്ന ഉള്ളുലക്കുന്ന വാര്‍ത്ത അപ്പോഴാണ് അറിയുന്നത്. ഇതോടെ നിയന്ത്രണംവിട്ട തങ്കവേലു പൊട്ടിക്കരഞ്ഞ് നിലത്തുവീണു. ഇതോടെ കൂടിനിന്നവര്‍ക്കിടയില്‍നിന്ന് കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. ഗണേശനും വാവിട്ട് നിലവിളിക്കാന്‍ തുടങ്ങിയതോടെ ഇവരെ ഏങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ആശുപത്രി ജീവനക്കാരും പൊലീസും നാട്ടുകാരും കുഴങ്ങി.
ആശ്വാസ വാക്കുകളുമായി എത്തിയവരോട് പ്രിയതമയുടെ വേര്‍പാട് ചൊല്ലിപ്പറഞ്ഞ് തങ്കവേലു വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു. ആര്‍ക്കും ഒന്നും പറയാനാവാത്ത നിമിഷങ്ങള്‍. 18 വര്‍ഷം മമ്പാണ് തങ്കവേലു പാണ്ടിയമ്മയെ വിവാഹം ചെയ്തത്. ഇരുവരും തോട്ടത്തില്‍ ജോലിയെടുത്താണ് ജീവിക്കുന്നത്. കുട്ടികളില്ലാത്തതായിരുന്നു ഇവരുടെ ഏറ്റവും വലിയ ദു$ഖം. ചികിത്സയും പ്രാര്‍ഥനയും വഴിപാടുമായി കഴിയുമ്പോഴാണ് വിധി ഇവരെ വേര്‍പ്പെടുത്തിയത്.
മരണം കടപുഴകി; ഇവര്‍ കണ്ണീര്‍ സാക്ഷികള്‍
അടിമാലി: ചിരിയും വര്‍ത്തമാനങ്ങളുമായി കൂടെനിന്ന് ജോലി ചെയ്ത മൂന്നുപേരെ കണ്ണടച്ചുതുറക്കുംമുമ്പെ മരണം തട്ടിയെടുത്തതിന്‍െറ നടുക്കത്തിലാണ് ഇരുട്ടള ജോണ്‍സണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ സെലീനയും ഷിനിയും ശുശീലയും. ആ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ മൂവരുടെയും കണ്ണുകളില്‍ ഭീതിയും വാക്കുകളില്‍ പൊട്ടിവീഴുന്ന സങ്കടവും.
ഉച്ചഭക്ഷണത്തിനായി പണി നിര്‍ത്താന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അത്. ഉണങ്ങിനിന്ന പ്ളാവിന് ചുവട്ടിലെ ഏലച്ചെടികളുടെ വിളവെടുക്കുകയായിരുന്നു എല്ലാവരും. പെട്ടെന്നാണ് ഓടിമാറാന്‍ ആവശ്യപ്പെട്ട് സൂപ്രണ്ട് ബാബുവും മാനേജര്‍ ഷിബുവും അലമുറയിട്ട് ഓടിവരുന്നത് കണ്ടത്. കാര്യമെന്താണെന്ന് ആദ്യം മനസ്സിലായില്ല. പക്ഷേ, മരം ഒടിഞ്ഞുവരുന്ന ശബ്ദം കേട്ടു. ഉള്ളില്‍ മരണത്തിന്‍െറ കാലൊച്ചകള്‍ മുഴങ്ങി. കണ്ണില്‍ ഇരുട്ടുകയറുന്നു. രക്ഷപ്പെടാനുള്ള ഓട്ടമായിരുന്നു പിന്നീട്. ഏലത്തട്ടയുടെ ഇടയിലൂടെയുള്ള ഓട്ടം പ്രയാസകരമായിരുന്നു. മുന്നില്‍ പാറക്കെട്ടുകളാണ്. ഏങ്ങോട്ട് പോകണമെന്നറിയില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ ഭീമാകരമായ ശബ്ദത്തോടെ പാറയിലേക്ക് മരം അടിച്ചുവീണു. ഭയനകമായ ആ കാഴ്ചക്ക് പിന്നാലെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. തങ്ങളുടെ അടുത്തായി വീണ മരം പൊട്ടിച്ചിതറി നാലുപാടും തെറിച്ചു. മരം വീണ ശക്തിയില്‍ നിലത്തുകിടന്ന പാറക്കഷണം ഉയര്‍ന്ന് പാണ്ടിയമ്മയുടെ തലയില്‍ പതിച്ചതും അലറിക്കരഞ്ഞ് പാണ്ടിയമ്മ വീണതും സെലീന ഭീതിയോടെ ഓര്‍ക്കുന്നു.
ഒരു നിമിഷം മനസ്സ് മരവിച്ച് നിന്നുപോയി. ഓടിയത്തെിയ ഷൈനിയെയും കൂട്ടി പാണ്ടിയമ്മ വീണുകിടക്കുന്നിടത്തേക്ക് ചെന്നു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. കല്ല് ഇടിച്ച് പാണ്ടിയമ്മയുടെ തല തകര്‍ന്നിരുന്നു.ദുരന്തത്തില്‍പെട്ടവരെ എങ്ങനെ ആശുപത്രിയിലത്തെിക്കുമെന്നതായിരുന്നു അടുത്ത പ്രശ്നം. ഗുരുതര പരിക്കേറ്റ മൂന്നുപേരെ ആദ്യം ജീപ്പില്‍ കയറ്റി അടിമാലി തലൂക്കാശുപത്രിയിലേക്ക് പാഞ്ഞു. രണ്ടുപേര്‍ മരിച്ചെന്ന സത്യം വഴിമധ്യേയാണ് തിരിച്ചറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.