കോഴിക്കോട്: എം.കെ. രാഘവന്‍ എം.പിയെ അപമാനിച്ചെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് മാപ്പുപറഞ്ഞതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഇടപെടല്‍. എം.കെ. രാഘവന്‍ നേരില്‍കണ്ടു പരാതി പറഞ്ഞതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. കലക്ടര്‍ പരിധിവിട്ടെന്നും സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അച്ചടക്കം പാലിച്ചില്ളെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ ചീഫ് സെക്രട്ടറിക്ക് ബോധ്യപ്പെട്ടത്.
എം.പിക്കെതിരെ പി.ആര്‍.ഡിയെകൊണ്ട് വാര്‍ത്താ കുറിപ്പ് ഇറക്കിപ്പിച്ചത് അതിരുകടന്ന നടപടിയാണ്. കലക്ടര്‍ മാപ്പുപറയണമെന്ന് എം.പി ആവശ്യപ്പെട്ടപ്പോള്‍ കുന്നംകുളത്തിന്‍െറ മാപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് അവഹേളിക്കലായി. ജനപ്രതിനിധിയോടു കാണിക്കേണ്ട ബഹുമാനം കലക്ടര്‍ കാണിച്ചില്ളെന്നു മാത്രമല്ല, അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ കലക്ടര്‍ കുറ്റക്കാരനാണെന്നു മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതുടര്‍ന്ന് എം.പിയോട് ക്ഷമാപണം നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതനുസരിച്ചു ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ഞായറാഴ്ച രാത്രി കലക്ടര്‍ തന്‍െറ വ്യക്തിഗത ഫേസ്ബുക് അക്കൗണ്ടില്‍ നിരുപാധിക ക്ഷമാപണം നടത്തിയത്. ഇതോടെ അനന്തര നടപടികളില്‍നിന്ന് കലക്ടര്‍ രക്ഷപ്പെട്ടു. രാഘവന്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കില്‍ സ്പീക്കര്‍ കലക്ടറെ സമന്‍സ് അയച്ചു വിളിപ്പിക്കുമായിരുന്നു. ലോക്സഭയില്‍ കുറ്റവാളിയായി നില്‍ക്കേണ്ടി വരുകയും സ്പീക്കര്‍ പ്രഖ്യാപിക്കുന്ന, സഭ പിരിയുന്നതുവരെയുള്ള തടവ് അടക്കം ശിക്ഷ കലക്ടര്‍ ഏറ്റുവാങ്ങേണ്ടി വരുകയും ചെയ്തേനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.