സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹൈകോടതിയില്‍

കൊച്ചി: ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എം.കെ. ദാമോദരന്‍ ഹൈകോടതിയില്‍. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടി തടയണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് എം.കെ. ദാമോദരന്‍ ഹാജരായത്. മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹരജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹൈകോടതിയിലത്തെിയത്. സി.ബി.ഐ നിലപാടറിയാന്‍ ഹരജി ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.

ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റകൃത്യംതന്നെ ഇല്ലാതിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനില്‍ക്കില്ളെന്നും നിയമവിരുദ്ധമായാണ് സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നുമാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഹരജിക്കാരന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സിക്കിം സര്‍ക്കാറിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. എന്നാല്‍,  കുടിശ്ശിക വരുത്തിയിട്ടില്ളെന്ന് സിക്കിം സര്‍ക്കാര്‍ രേഖാമൂലം സ്ഥിരീകരിച്ചിട്ടുള്ളതാണ്. നഷ്ടമുണ്ടാകുന്നവരാണ് ഇത്തരം കേസുകളില്‍ പരാതി നല്‍കേണ്ടത്. കേരള സര്‍ക്കാറിന് ഹരജിക്കാരന്‍ ഒരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല. കേസുകള്‍ സര്‍ക്കാര്‍് സംവിധാനത്തിന്‍െറ ദുരുപയോഗമാണെന്നും ദാമോദരന്‍ വാദിച്ചു. സി.ബി.ഐ കുറ്റപത്രത്തിന്‍െറ അടിസ്ഥാനത്തില്‍ അനധികൃത പണമിടപാടിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് ജോ. ഡയറക്ടര്‍ ജപ്തി നടപടികള്‍ ആരംഭിച്ചത്.

ഈ നടപടികള്‍ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ലോട്ടറി നിയന്ത്രണ നിയമലംഘനം അനധികൃത പണമിടപാട് സംബന്ധിച്ച കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരാത്തതിനാല്‍ ജപ്തി ഉത്തരവ് നിലനില്‍ക്കില്ളെന്ന് എം.കെ. ദാമോദരന്‍ കോടതിയെ അറിയിച്ചു. നടപടിക്കെതിരെ അഡ്ജുഡിക്കേറ്റിങ് അതോറിട്ടി മുമ്പാകെ ഹരജിക്കാരന്‍െറ സ്ഥാപനത്തിന്‍െറ അപ്പീല്‍ നിലവിലുള്ള സാഹചര്യത്തില്‍ ഹരജി ഹൈകോടതിയില്‍ നിലനില്‍ക്കില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് സി.ബി.ഐയുടെ നിലപാട് തേടിയ കോടതി കേസ് മാറ്റിയത്. 23 കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിയും ഇതിന് കീഴ്കോടതി അനുമതി നല്‍കിയതും റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിവിഷന്‍ ഹരജിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച സിംഗ്ള്‍ ബെഞ്ച് കേസ് മറ്റൊരുദിവസം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. ഇതിനിടെയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍െറ ഹരജി കോടതിയിലത്തെിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.