കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുള്‍പ്പെട്ട 76 പേര്‍ക്ക് കൂടി അവസരം. പട്ടികയില്‍ 229 മുതല്‍ 304 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഗ്രീന്‍ കാറ്റഗറി വിഭാഗത്തിലുള്ളവര്‍ 2,17,150 രൂപയും അസീസിയ കാറ്റഗറിയിലുള്ളവര്‍ 1,83,300 രൂപയും അടക്കണം.
മുഴുവന്‍ വിമാനക്കൂലിയും അടക്കേണ്ടവര്‍ (റിപ്പീറ്റര്‍) കൂടുതലായി 15,200 രൂപയും അപേക്ഷാഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,160 രൂപയും അധികം അടക്കണം. പണമടച്ചതിന്‍െറ പേ ഇന്‍ സ്ളിപ്പിന്‍െറ കോപ്പിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമടക്കം ജൂലൈ 18നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. നേരത്തെ കാത്തിരിപ്പ് പട്ടികയിലുള്ള 228 പേര്‍ക്ക് അവസരം ലഭിച്ചിരുന്നു.
വളന്‍റിയര്‍ പട്ടിക പ്രസിദ്ധീകരിച്ചു
ഈ വര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യയില്‍ സേവനം ചെയ്യുന്നതിനുള്ള വളന്‍റിയര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 50 പേരെയാണ് വളന്‍റിയര്‍മാരായി (ഖാദിമുല്‍ ഹുജ്ജാജ്) തെരഞ്ഞെടുത്തത്. ഇവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ജൂലൈ 12ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നടക്കും. 200 തീര്‍ഥാടകര്‍ക്ക് ഒരു വളന്‍റിയര്‍ എന്ന നിലയിലാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ടാണ് വളന്‍റിയര്‍മാരെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.