പ്രഫഷനല്‍ ഡിഗ്രി കോഴ്സ് പ്രവേശം അലോട്ട്മെന്‍റും അഡ്മിഷനും റദ്ദുചെയ്യാന്‍ സൗകര്യം ല

തിരുവനന്തപുരം: പ്രഫഷനല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്‍റിന്‍െറ രണ്ടാംഘട്ടത്തിനുശേഷം അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ കോഴ്സില്‍/കോളജില്‍ പ്രവേശം നേടാന്‍ ശനിയാഴ്ച വരെ സമയം അനുവദിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്മെന്‍റും നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഇതിനോടകം കോളജുകളില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് കോഴ്സില്‍/കോളജില്‍ പഠനം തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടോ മറ്റ് കാരണങ്ങളാലോ അഡ്മിഷന്‍ റദ്ദ് ചെയ്യണമെന്നുണ്ടെങ്കില്‍ അവര്‍ക്ക് പ്രവേശം നേടിയ കോളജുകളില്‍നിന്ന് ടി.സി വാങ്ങാവുന്നതാണ്. ഇങ്ങനെ അഡ്മിഷന്‍ റദ്ദുചെയ്യുന്ന വിദ്യാര്‍ഥികളുടെ നിലവിലെ ഹയര്‍ ഓപ്ഷനുകള്‍ റദ്ദാകും. ഇവരെ പിന്നീടുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്‍റ് പ്രക്രിയയില്‍ നിലവിലെ കോഴ്സുകളിലേക്കോ കോളജുകളിലേക്കോ അലോട്ട്മെന്‍റിന് പരിഗണിക്കില്ല. അഡ്മിഷന്‍ റദ്ദുചെയ്യുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ കോളജ് അധികൃതര്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്മെന്‍റ് സിസ്റ്റം വഴി പ്രവേശ പരീക്ഷാ കമീഷണറെ അറിയിക്കേണ്ടതാണ്. അഡ്മിഷന്‍ റദ്ദുചെയ്യാനുള്ള അപേക്ഷ പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസില്‍ സ്വീകരിക്കില്ല.
സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശം നേടിയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ റദ്ദുചെയ്ത് കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയയില്‍നിന്ന് പിന്‍വാങ്ങാന്‍ ജൂലൈ 19ന് ഉച്ചക്ക് ഒന്നുവരെ മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്.
കേന്ദ്രീകൃത അലോട്ട്മെന്‍റ് പ്രക്രിയയില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 20ന് പ്രസിദ്ധീകരിക്കുന്ന മൂന്നാം അലോട്ട്മെന്‍റില്‍ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നപക്ഷം പ്രോസ്പെക്ടസ് പ്രകാരം ലിക്വിഡേറ്റഡ് ഡാമേജസ് ബാധകമാകും.
കൂടാതെ, ഇവര്‍ പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് അടച്ച ഫീസ് തിരികെ നല്‍കുന്നതല്ല. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2339101, 2339102, 2339103.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.