രാജ്ഭവന്‍ ഓഫിസ് വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ളേറ്റ് ഘടിപ്പിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: രാജ്ഭവന്‍ ഓഫിസിലെ വാഹനങ്ങളില്‍ നമ്പര്‍ പ്ളേറ്റ് ഘടിപ്പിക്കാന്‍ ഗവര്‍ണറുടെ സെക്രട്ടറി നിര്‍ദേശം നല്‍കി. ഗവര്‍ണറുടേത് ഒഴികെയുള്ള വാഹനങ്ങളിലാണ് നമ്പര്‍ പ്ളേറ്റ് ഘടിപ്പിക്കുക.
രാജ്ഭവനിലെ വാഹനങ്ങളില്‍ നമ്പര്‍ പ്ളേറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്  ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഗവര്‍ണറുടെ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. പ്രസിഡന്‍റ്, ഗവര്‍ണര്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് നമ്പര്‍പ്ളേറ്റ്  ഉപയോഗിക്കേണ്ടതില്ളെന്നാണ് മോട്ടോര്‍ വാഹന നിയമം വ്യവസ്ഥ ചെയ്യുന്നത്.
നമ്പര്‍ പ്ളേറ്റിനു പകരം ദേശീയ ചിഹ്നമാണ് ഇവരുടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ രാജ്ഭവന്‍ ഓഫിസിലെ പല വാഹനങ്ങളും നമ്പര്‍ പ്ളേറ്റില്ലാതെ രാജ്ഭവന്‍ എന്ന ബോര്‍ഡ് മാത്രം വെച്ചാണ് സഞ്ചരിക്കുന്നത്. ഇത് നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ടോമിന്‍ ജെ. തച്ചങ്കരി ഗവര്‍ണറുടെ സെക്രട്ടറിക്ക് കത്ത് നല്‍കിയത്.
`രാജ്ഭവനെന്ന ബോര്‍ഡ് വെക്കുന്നതിനോടൊപ്പം നമ്പര്‍ പ്ളേറ്റും വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.