ആലുവ: മദ്യപിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന കിറ്റുകള്‍ എക്സൈസ് വകുപ്പ് തരപ്പെടുത്തുഎക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ നടത്തിയ ഓപറേഷന്‍െറ വിശദവിവരങ്ങള്‍ വാര്‍ത്താലേഖകര്‍ക്ക് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്ര നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോട് ഈ കിറ്റുകള്‍ ലഭ്യമാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. എക്സൈസ് ഒരു കേസില്‍ എഫ്.ഐ.ആര്‍ തയാറാക്കിയാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് പ്രതിയെന്ന് സംശയിക്കുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ നിര്‍ബന്ധിതരാണ്. അടുത്ത ദിവസം മൊബൈല്‍ സേവനദാതാക്കളുടെ യോഗം വിളിച്ച് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കും.
മുത്തങ്ങ, വാളയാര്‍, മഞ്ചേശ്വരം, അമരവിള, ആര്യങ്കാവ് ചെക്പോസ്റ്റുകളില്‍ സ്കാനറുകള്‍ സ്ഥാപിക്കും. മയക്കുമരുന്ന് കണ്ടത്തൊന്‍ കസ്റ്റംസിലേതുപോലെ ഡോഗ്സ്ക്വാഡും എക്സൈസില്‍ രൂപവത്കരിക്കും. സിഗരറ്റുകളുടെ കവറില്‍ 85 ശതമാനം ഭാഗത്ത് സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം പ്രദര്‍ശിപ്പിക്കണമെന്നതാണ് നിയമം. എന്നാല്‍, പല സിഗരറ്റുകളിലും ഈ വലുപ്പത്തില്‍ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. ഇത്തരം സിഗരറ്റുകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ മയങ്ങാന്‍ ഉപയോഗിക്കുന്ന 21 ഇനം മരുന്നുകള്‍ ഡോക്ടറുടെ കുറുപ്പടിയുണ്ടെങ്കില്‍ പോലും കുട്ടികള്‍ക്ക് വില്‍ക്കാന്‍ പാടില്ല. ഇത് ലംഘിച്ച എട്ട് മെഡിക്കല്‍ഷോപ്പുകളുടെ അംഗീകാരം റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ കുറഞ്ഞശേഷം മയക്കുമരുന്നിന്‍െറ ഉപയോഗം കൂടിയിട്ടുണ്ടെന്നത് വസ്തുതയാണ്. ബാറുകളില്‍നിന്നും പുറത്തേക്ക് മദ്യം വാങ്ങിക്കൊണ്ടുപോകാന്‍ പാടില്ളെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളുടെ അഞ്ച് കിലോ മീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പന്ന വില്‍പന അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.