മലയാളികളുടെ തിരോധാനം: ​െഎ.എസ്​ ബന്ധമുണ്ടെന്ന്​ പറയാനാവില്ല – പി.കരുണാകരൻ എംപി

ന്യൂഡൽഹി: കേരളത്തില്‍ നിന്ന് കാണാതായവർക്ക്​ ഐ.എസ് ബന്ധമുണ്ടെന്ന് പറയാനാവില്ലെന്ന് പി കരുണാകരന്‍ എംപി. ഇവര്‍ ശ്രീലങ്ക വഴി ഇറാ​ൻ തലസ്ഥാനമായ തെഹ്റാനിലേക്ക് കടന്നുവെന്ന് മാത്രമാണ് അറിയാനാകുന്നത്. കാണാതായവരുടെ  വീട്ടുകാര്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ​േകന്ദ്രസർക്കാർ ഒളിച്ചുകളിക്കുകയാണെന്നും സംഭവത്തി​െൻറ സത്യാവസ്​ത സർക്കാർ പുറത്തുപറയണമെന്നും കെ സി വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മതസ്പര്‍ധയുണ്ടാക്കാനും ഭീതി വളര്‍ത്താനും ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭയില്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കാസര്‍കോട് എം.പിയായ പി കരുണാകരന്‍ ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.