റെയില്‍വേ ട്രാക്കിലെ ഇലാസ്റ്റിക് ക്ളിപ്പുകള്‍ അഴിച്ചുമാറ്റിയതില്‍ ദുരൂഹത

കാസര്‍കോട്: റെയില്‍ പാളങ്ങളെ കോണ്‍ക്രീറ്റ് സ്ളീപ്പറുമായി ചേര്‍ത്തുറപ്പിക്കുന്ന ഇലാസ്റ്റിക് റെയില്‍ ക്ളിപ്പുകള്‍ അഴിച്ചുമാറ്റിയതില്‍ ദുരൂഹത. മൊഗ്രാല്‍ പുത്തൂരിന് സമീപം പന്നിക്കുന്ന് റെയില്‍വേ ട്രാക്കില്‍ ഈ മാസം 22ന് വൈകീട്ട് 4.15നാണ് ആറ് ക്ളിപ്പുകള്‍ ഊരിയ നിലയില്‍ കണ്ടത്തെിയത്. ട്രാക്കിന് മുകളില്‍ നിരനിരയായി വെച്ച നിലയിലായിരുന്നു ഇവ. ഒരു ട്രാക്കില്‍ രണ്ടെണ്ണവും മറുവശത്ത് നാലെണ്ണവുമാണ് കണ്ടത്തെിയത്. ട്രാക് പരിശോധനക്കിടെ ആറെണ്ണം ഒരുമിച്ച് കണ്ടതിനാല്‍ ഗ്യാങ്മാന്മാര്‍ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു.

ക്ളിപ്പുകള്‍ ട്രെയിനിന്‍െറ പ്രകമ്പനത്തില്‍ ഊരിത്തെറിക്കാറുണ്ട്. ഇവ ഗ്യാങ്മാന്മാരുടെ പരിശോധനക്കിടെ കണ്ടത്തെിയാല്‍ ചുറ്റികകൊണ്ട് അടിച്ച് ഉറപ്പിക്കും. എന്നാല്‍, ആറ് ക്ളിപ്പുകള്‍ ഒരു സ്ഥലത്തുതന്നെ ഒരേസമയം വിച്ഛേദിക്കപ്പെടുന്നത് ആദ്യമായാണ്. ബോധപൂര്‍വം അഴിച്ചുമാറ്റിയതാണെന്ന് സംശയിക്കാന്‍ ഇതാണ് കാരണമെന്ന് ടൗണ്‍ എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ പറഞ്ഞു.
അടുത്തടുത്ത ഇലാസ്റ്റിക് റെയില്‍ ക്ളിപ്പുകള്‍ കുറെയെണ്ണം ഊരിമാറ്റിയാല്‍ ചക്രങ്ങള്‍ പാളത്തില്‍നിന്ന് തെന്നിമാറി ട്രെയിന്‍ മറിയാന്‍ സാധ്യതയുണ്ട്. സാമൂഹിക വിരുദ്ധരുടെ ഉദ്ദേശ്യം ഇതാണോയെന്ന് സംശയമുണ്ട്. സംഭവം കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ആര്‍.പി.എഫ് സി.ഐ ടൗണ്‍ സി.ഐക്ക് പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുകയാണെന്ന് ടൗണ്‍ എസ്.ഐ പറഞ്ഞു.

ഏതാനും നാള്‍ മുമ്പ് തൊട്ടടുത്ത മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫിസിന് തൊട്ടുപിറകിലുള്ള റെയില്‍വേ ട്രാക്കില്‍ പാറക്കല്ല് പാളത്തില്‍  ചേര്‍ത്തുവെച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവെങ്കിലും പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.